നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'രാഹുൽ ഗാന്ധിയുടെ വരവിലൂടെ കോൺഗ്രസ് വൻ തരംഗമുണ്ടാക്കും': എ.കെ ആന്റണി

    'രാഹുൽ ഗാന്ധിയുടെ വരവിലൂടെ കോൺഗ്രസ് വൻ തരംഗമുണ്ടാക്കും': എ.കെ ആന്റണി

    എ.കെ.ആന്റണിയാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്

    എ കെ ആന്റണി (ഫയൽ ചിത്രം)

    എ കെ ആന്റണി (ഫയൽ ചിത്രം)

    • Share this:
      ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വരവോടെ ലോകസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ തരംഗമുണ്ടാക്കുമെന്ന് എകെ ആന്റണി. ദക്ഷിണേന്ത്യൻ പ്രവർത്തകരുടെ അഭ്യർഥനമാനിച്ചാണ് രാഹുലിന്റെ സ്വാനാർഥിത്വമെന്നും എകെ ആന്റണി പറഞ്ഞു. എ.കെ.ആന്റണിയാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

      ഒരാഴ്ചയിലധികമായി നീണ്ടുനിന്നിരുന്ന അനിശ്ചതത്വങ്ങള്‍ക്ക് വിരാമമിട്ടാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തീരുമാനിച്ചത്. ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുക. കോണ്‍ഗ്രസ് വക്താവായ രന്ദീപ് സിങ് സുര്‍ജെവാലയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ ഡല്‍ഹിയില്‍ എകെ ആന്റണിയോടൊപ്പം വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. ഇതിന് മുന്നോടിയായി എ.കെ.ആന്റണിയും കെ.സി.വേണുഗോപാലും ചര്‍ച്ച നടത്തിയിരുന്നു.

      Also read: Rahul in Wayanad രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥി

      പല ഘട്ടങ്ങളായി ചര്‍ച്ച നടന്നു. പലതവണ എല്ലാവരും അഭ്യര്‍ഥിച്ചു. സംസ്ഥാന ഘടകം ഐക്യകണ്‌ഠേനെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ നേതൃത്വം വയനാട്ടിലെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കുകയായിരുന്നുവെന്ന് എ.കെ. ആന്റണി പറഞ്ഞു. അമേഠിക്ക് പുറമെ ദക്ഷിണേന്ത്യയില്‍ നിന്ന് ഒരുസീറ്റില്‍ മാത്രമാണ് മത്സരിക്കുന്നത്. അത് വയനാട് സീറ്റാണെന്ന് എ.കെ ആന്റണി പ്രഖ്യാപനത്തില്‍ പറയുന്നു. മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലമാണ് വയനാടെന്നും അദ്ദേഹം വ്യക്തമാക്കി.
      First published:
      )}