• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'ശബരിമല വിധി കേരള സമൂഹത്തെ രണ്ടായി വിഭജിച്ചു'

news18india
Updated: December 6, 2018, 9:23 PM IST
'ശബരിമല വിധി കേരള സമൂഹത്തെ രണ്ടായി വിഭജിച്ചു'
news18india
Updated: December 6, 2018, 9:23 PM IST
ന്യൂഡൽഹി: ശബരിമല വിധി കേരള സമൂഹത്തെ രണ്ടായി വിഭജിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. ഭരണഘടനയിലെ മൗലികാവകാശങ്ങൾ വ്യാഖ്യാനിക്കുമ്പോൾ സുപ്രീംകോടതി ജഡ്ജിമാർ ജാഗ്രത പാലിക്കണമെന്ന് ആന്റണി പറഞ്ഞു.

ജഡ്ജിമാർ ജാഗ്രത പാലിച്ചില്ലെങ്കിൽ അത് സമൂഹത്തിൽ ആവശ്യമില്ലാത്ത സംഘർഷങ്ങൾ ഉണ്ടാക്കുമെന്നും ആന്റണി കൂട്ടിച്ചേർത്തു. ജസ്റ്റിസ് കുര്യൻ ജോസഫിന് ഡൽഹി മലയാളികൾ നൽകിയ യാത്രയയപ്പ് ചടങ്ങിലായിരുന്നു ആന്റണിയുടെ പരാമർശം.

അമിത് ഷായുടെ രഥയാത്രക്ക് അനുമതി നിഷേധിച്ച് കൊൽക്കത്ത ഹൈക്കോടതി
Loading...

 എന്നാൽ കോടതി വിധിയിലൂടെ സമൂഹത്തിൽ ഉണ്ടായ പ്രശ്നങ്ങൾക്ക് കോടതി പരിഹാരം ഉണ്ടാക്കുന്നില്ലെങ്കിൽ സർക്കാരിന് നിയമ നിർമാണം നടത്താമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് മറുപടിയായി പറഞ്ഞു. വിധിയിൽ വിട്ടുപോയ കാര്യം കോടതിയെ തന്നെയാണ് അറിയിക്കേണ്ടത്. എന്നിട്ടും പരിഹാരം ഇല്ലെങ്കിൽ നിയമനിർമാണം നടത്താൻ സർക്കാരിന് അധികാരമുണ്ടെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.

First published: December 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍