നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലായിലെ ഉപതെരഞ്ഞെടുപ്പ് ഫലം കണ്ട് ആരും പനിക്കേണ്ടെന്ന് എ.കെ ആന്‍റണി

  പാലായിലെ ഉപതെരഞ്ഞെടുപ്പ് ഫലം കണ്ട് ആരും പനിക്കേണ്ടെന്ന് എ.കെ ആന്‍റണി

  ശബരിമലയിലെ നിലപാട് തിരുത്തിയോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം. ഇക്കാര്യത്തിൽ തെറ്റു പറ്റിയെങ്കിൽ ഏറ്റുപറയേണ്ടത് മുഖ്യമന്ത്രിയാണ്, കോടിയേരിയല്ലെന്നും ആന്‍റണി പറഞ്ഞു.

  എ കെ ആന്‍റണി

  എ കെ ആന്‍റണി

  • News18
  • Last Updated :
  • Share this:
   #അശ്വിൻ വല്ലത്ത്

   കാസർഗോഡ്: പാലാ ഉപതെരഞ്ഞെടുപ്പ് ഫലം കണ്ട് ആരും പനിക്കേണ്ടെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്‍റണി. പാലായിലെ ബിജെപി വോട്ടുകൾ എവിടെപ്പോയെന്നും ആന്‍റണി ചോദിച്ചു. ശബരിമലയുടെ പേരിൽ ബിജെപി പറയുന്നത് കാപട്യമാണ്. കേസിന്‍റെ ഒരു ഘട്ടത്തിലും നിലപാടെടുത്തില്ല. നിയമനിർമാണം നടത്താനും തയ്യാറായില്ല. ബിജെപിക്ക് ശബരിമല തെരഞ്ഞെടുപ്പ് വിഷയം മാത്രമാണെന്നും ആന്‍റണി ആരോപിച്ചു.

   ശബരിമലയിലെ നിലപാട് തിരുത്തിയോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം. ഇക്കാര്യത്തിൽ തെറ്റു പറ്റിയെങ്കിൽ ഏറ്റുപറയേണ്ടത് മുഖ്യമന്ത്രിയാണ്, കോടിയേരിയല്ലെന്ന് ആന്‍റണി പറഞ്ഞു. രാഹുൽ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്നാണ് പ്രവർത്തകരുടെയും നേതാക്കളുടെയും ആഗ്രഹം.

   ഒന്നാം പ്രതിയായി കുറ്റപത്രം സമര്‍പ്പിച്ചത് പീഡിപ്പിക്കാനുള്ള ശ്രമമെന്ന് മോഹൻലാൽ; ആനക്കൊമ്പും ലാലേട്ടനും തമ്മിലെന്ത് ?

   അദ്ദേഹത്തിന്‍റെ രാജി കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചിട്ടില്ലെന്നും എ.കെ.ആന്‍റണി വ്യക്തമാക്കി. കേന്ദ്ര കേരള സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരായ താക്കീതാവും ഉപതെരഞ്ഞെടുപ്പെന്നും എ.കെ ആന്‍റണി പറഞ്ഞു. മോദിയും പിണറായിയും നയങ്ങളിൽ തുല്യരാണെന്നും കാസർഗോഡ് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ ആന്‍റണി ആരോപിച്ചു.

   First published:
   )}