നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • VD Satheesan| 'പാര്‍ട്ടിയുടെയും മുന്നണിയുടെയും തിരിച്ചുവരവിന് ഈ തീരുമാനം സഹായകമാകും'; വി ഡി സതീശന് പിന്തുണയുമായി എ കെ ആന്റണി

  VD Satheesan| 'പാര്‍ട്ടിയുടെയും മുന്നണിയുടെയും തിരിച്ചുവരവിന് ഈ തീരുമാനം സഹായകമാകും'; വി ഡി സതീശന് പിന്തുണയുമായി എ കെ ആന്റണി

  ഈ തീരുമാനം പാര്‍ട്ടിയുടെയും മുന്നണിയുടെയും തിരിച്ചുവരവിന് വഴിവെക്കുമെന്നും പ്രതിപക്ഷ നേതാവിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും എ കെ ആന്റണി പറഞ്ഞു.

  A.K.Antony

  A.K.Antony

  • Share this:
   ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് അഭിനന്ദനങ്ങളറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഈ തീരുമാനം പാര്‍ട്ടിയുടെയും മുന്നണിയുടെയും തിരിച്ചുവരവിന് വഴിവെക്കുമെന്നും പ്രതിപക്ഷ നേതാവിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും എ കെ ആന്റണി പറഞ്ഞു.

   Also Read-  സ്ഥാനം കിട്ടാന്‍ ഒരു സമുദായ നേതാവിന്റെയും തിണ്ണനിരങ്ങില്ലെന്ന് പ്രഖ്യാപിച്ച സതിശൻ; വൈറലായി പഴയ പ്രസംഗം

   ദിവസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്ത തീരുമാനം ഹൈക്കമാൻഡ് പുറത്തിറക്കിയത്. തീരുമാനം ഹൈക്കമാൻഡ് പ്രതിനിധിയായ മല്ലികാര്‍ജ്ജുന ഖാര്‍ഗെയാണ് സംസ്ഥാന നേതാക്കളെ അറിയിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി ഡി സതീശനെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ചില യുവ എംഎല്‍എമാര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിരുന്നു. തലമുറമാറ്റം എന്ന നേതാക്കളുടെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിക്കുകയായിരുന്നു.

   Also Read- VD Satheesan| വിഷയം കൃത്യമായി പഠിച്ച് അവതരിപ്പിക്കുന്ന സാമാജികൻ; ഇനി പ്രതിപക്ഷത്തിന്റെ പ്രതീക്ഷ

   അതേസമയം തലമുറമാറ്റം എന്നതിലേക്ക് കാര്യങ്ങള്‍ പോവുകയാണെങ്കില്‍ അത് സംസ്ഥാന നേതാക്കളുമായി സംസാരിച്ച് ധാരണയിലെത്തെണമെന്നായിരുന്നു എ കെ ആന്റണി മുന്നോട്ട് വെച്ചിരുന്നത്. യുവ നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ടതിന്റെ പ്രതിഫലനം കൂടിയായിട്ടാണ് കോണ്‍ഗ്രസിലെ ഈ തലമുറമാറ്റം വിലയിരുത്തപ്പെടുന്നത്. ഹൈക്കമാൻഡ് ഉത്തരവിന് പിന്നാലെ തീരുമാനത്തെ അംഗീകരിച്ചുകൊണ്ട് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കളും രംഗത്തെത്തിയിരുന്നു.

   VD Satheesan | 'ഭരണം തടസപ്പെടുത്തുകയല്ല പ്രതിപക്ഷധർമ്മം; സർക്കാരിന് ഉപാധിരഹിതമായ പിന്തുണ': വിഡി സതീശൻ

   പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും ഐതിഹാസിക തിരിച്ചുവരവാണ് ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച വി ഡി സതീശന്‍ പറഞ്ഞു. ഗ്രൂപ്പുകള്‍ക്ക് പ്രസക്തിയില്ലെന്നും അതേസമയം ഗ്രൂപ്പുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ പറ്റില്ലെന്നും അഭിപ്രായപ്പെട്ട അദ്ദേഹം അതിന്റെ അതിപ്രസരം ഉണ്ടാവാന്‍ പാടില്ലെന്നും വര്‍ഗീയതയെ കേരളത്തില്‍ കുഴിച്ച് മൂടുകയാണ് ലക്ഷ്യമെന്നും സതീശൻ പറഞ്ഞു.

   Also Read- ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; കേരളത്തില്‍ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യത

   Key Words: satheesan, vd satheesan, ak antony, opposition leader, ramesh chennithala, k sudhakaran, kpcc, congress highcommand, oommen chandy, mullappally ramachandran
   Published by:Rajesh V
   First published:
   )}