കേരള രാഷ്ട്രീയത്തിലെ അതികായൻ കെ എം മാണിയുടെ വിയോഗത്തിൽ എകെ ആന്റണി അനുശോചനം അറിയിച്ചു. തനിക്ക് നഷ്ടമായത് ഏറ്റവും അടുത്ത സഹപ്രവർത്തകനെയാണെന്നും കെ എം മാണിയുമായി 55 വർഷത്തെ സൗഹൃദംമുണ്ടായിരുന്നെന്നും ആന്റണി പറഞ്ഞു. അധ്വാന വർഗത്തിന് വേണ്ടി പ്രവർത്തിച്ച നേതാവിന്റെ വിയോഗം കേരളത്തിന്റെ തീരാനഷ്ടമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
കേരള കോൺഗ്രസ് എം ചെയർമാനായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആതീവ ഗുരുതരമായ അവസ്ഥയിലായിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് നില കൂടുതൽ ഗുരതരമായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ വെള്ളിയാഴ്ച ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്നാണ് അശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരത്തെയും പൊതു ദർശനത്തെയും സംബന്ധിച്ച വിവരങ്ങൾ കൂടിയാലോചനകൾക്ക് ശേഷം മാത്രമേ വ്യക്തമാകൂ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala politics, KM is no more, KM Mani, KM Mani Finance Minister, KM Mani MLA, KM Mani passes away, KM Mani Profile, കെ.എം മാണി, കെ.എം മാണി അന്തരിച്ചു, കെ.എം മാണി എം.എൽ.എ, കെ.എം മാണി ചികിത്സ, കെ.എം മാണി ധനമന്ത്രി, കെ.എം മാണി പ്രൊഫൈൽ, കേരള രാഷ്ട്രീയം, ധനമന്ത്രി, ബജറ്റ്, ലേക് ഷോർ ആശുപത്രി