HOME » NEWS » Kerala »

'വാര്‍ത്ത പൂര്‍ണമായും തെറ്റാണ് കെട്ടിചമച്ചതാണ്' വിജയരാഘവനെതിരെ സംസാരിച്ചെന്ന വാര്‍ത്തയ്‌ക്കെതിരെ എകെ ബാലന്‍

ഇത് പത്ര ദൃശ്യ മാധ്യമ ധര്‍മ്മമല്ല നികൃഷ്ടമായ വേട്ടയാടലാണ്

news18
Updated: May 26, 2019, 7:02 PM IST
'വാര്‍ത്ത പൂര്‍ണമായും തെറ്റാണ് കെട്ടിചമച്ചതാണ്' വിജയരാഘവനെതിരെ സംസാരിച്ചെന്ന വാര്‍ത്തയ്‌ക്കെതിരെ എകെ ബാലന്‍
എ.കെ. ബാലൻ
  • News18
  • Last Updated: May 26, 2019, 7:02 PM IST
  • Share this:
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ താന്‍ സംസാരിച്ചെന്ന വാര്‍ത്തയ്‌ക്കെതിരെ മന്ത്രി എകെ ബാലന്‍. തന്റെ അഭിപ്രായത്തെ തെറ്റായ രീതിയിലാണ് മാധ്യമങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് മന്ത്രി ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തോല്‍വിയ്ക്ക് പിന്നില്‍ വിജയരാഘവന്റെ പ്രസ്താവനയും ഉണ്ടാകാം എന്ന് മന്ത്രി പറഞ്ഞെന്ന രീതിയില്‍ നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഇതിനെതിരെയാണ് ബാലന്‍ വിശദീകരണവുമായി രംഗത്തെത്തിയത്. 'ഇത് പത്ര ദൃശ്യ മാധ്യമ ധര്‍മ്മമല്ല നികൃഷ്ടമായ വേട്ടയാടലാണ്' എന്ന പറഞ്ഞാണ് മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്. മാധ്യമങ്ങള്‍ വക്രീകരിച്ച് പ്രചരിപ്പിച്ച ഒരു പ്രസ്ഥാവനയായിരുന്നു എ.വിജയരാഘവന്റെതെന്നും ഇത് മറ്റു പല നുണപ്രചരണങ്ങളുടെയും ഭാഗമാണെന്നാണ് താന്‍ പറഞ്ഞതെന്നും മന്ത്രി വിശദീകരിക്കുന്നു.

Also Read: നിയമസഭാ സമ്മേളനം നാളെ; അജയ്യരായ നാല് എം.എല്‍.മാര്‍ എം.പിമാരായി വിടവാങ്ങും

എകെ ബാലന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

'ഇത് പത്ര ദൃശ്യ മാധ്യമ ധര്‍മ്മമല്ല നികൃഷ്ടമായ വേട്ടയാടലാണ്

ഈ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ചില പത്ര ദൃശ്യമാധ്യമങ്ങള്‍ നടത്തിയ വൃത്തികെട്ട പ്രചരണത്തിന്റെ മറ്റൊരു മുഖമാണ് ഇന്നത്തെ എന്റെ പരാമര്‍ശ്ശവുമായി ബന്ധപ്പെട്ട് ചില ദൃശ്യമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്.
കഥാപ്രസംഗ കലാസംഘടനയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി തിരുവനന്തപുരത്തെ ഭാരത് ഭവനില്‍ എത്തിയ ഘട്ടത്തിലാണ് വലിയ ഒരു മാധ്യമപ്പട എന്നെ കാണുന്നത് .ഈ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലെ പരാജയ കാരണം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി ഞാന്‍ പറഞ്ഞ മറുപടി കൈരളി ന്യൂസ് ചാനല്‍ സത്യസന്ധമായി സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.
വിവാദമായ എ.വിജയരാഘവന്റെ തിരെഞ്ഞെടുപ്പു ഘട്ടത്തിലെ പരാമര്‍ശ്ശത്തെ സംബന്ധിച്ച് മാധ്യമങ്ങള്‍ ചോദിച്ച ഘട്ടത്തില്‍ ഞാന്‍ പറഞ്ഞ കാര്യം ഇതായിരുന്നു .

പത്ര-ദൃശ്യ മാധ്യമങ്ങള്‍ വക്രികരിച്ച് പ്രചരിപ്പിച്ച ഒരു പ്രസ്ഥാവനയായിരുന്നു എ.വിജയരാഘവന്റെതും. ഇത് മറ്റു പല നുണപ്രചരണങ്ങളുടെയും ഭാഗമാണ്. അതിലുണ്ടായ തെറ്റിദ്ധാരണ എ.വിജയരാഘവന്‍ തന്നെ വ്യക്തമാക്കിയിട്ടും അദ്ദേഹത്തെ മാധ്യമങ്ങള്‍ വേട്ടയാടി . 'ഇതും വോട്ടര്‍മാരെ സ്വാധിനിച്ചിട്ടുണ്ടാവാം' ഇതായിരുന്നു എന്റെ പരാമര്‍ശ്ശം . ഇതിനെയാണ് ചില ദൃശ്യമാധ്യമങ്ങള്‍ വൃത്തികെട്ട രീതിയില്‍ പ്രചരിപ്പിച്ചത്. ''എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥി പി.കെ.ബിജുവിന്റെ പരാജയ കാരണം വിജയരാഘവന്റെ പരാമര്‍ശം'' എന്ന രൂപത്തില്‍ ദ്യശ്യ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത പൂര്‍ണമായും തെറ്റാണ് കെട്ടിചമച്ചതാണ്. ഇനിയെങ്കിലും മാധ്യമങ്ങള്‍ ഈ പ്രവണത അവസാനിപ്പിക്കണം'

First published: May 26, 2019, 7:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories