നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • EXCLUSIVE: കിര്‍ത്താഡ്സ് നിയമനത്തിൽ മന്ത്രി ബാലന്റെ വാദം തെറ്റ്: മണിഭൂഷണും ഇന്ദു മേനോനും മതിയായ യോഗ്യതയില്ല

  EXCLUSIVE: കിര്‍ത്താഡ്സ് നിയമനത്തിൽ മന്ത്രി ബാലന്റെ വാദം തെറ്റ്: മണിഭൂഷണും ഇന്ദു മേനോനും മതിയായ യോഗ്യതയില്ല

  മണിഭൂഷണും എഴുത്തുകാരി ഇന്ദു മേനോനും ഉള്‍പ്പെടെ നാല് പേര്‍ക്കും സ്പെഷല്‍ റൂളില്‍ പറയുന്ന യോഗ്യതയില്ലെന്നും രേഖകളില്‍ നിന്നും വ്യക്തമാകുന്നു.

  എ.കെ. ബാലൻ

  എ.കെ. ബാലൻ

  • News18
  • Last Updated :
  • Share this:
   അശ്വിന്‍ വല്ലത്ത്

   കോഴിക്കോട്: അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് കിത്താര്‍ഡ്‌സില്‍ സ്ഥിരനിയമനം നല്‍കിയതു സംബന്ധിച്ച് മന്ത്രി എ.കെ ബാലന്‍ നിരത്തിയ വാദങ്ങള്‍ തെറ്റെന്നു രേഖകള്‍. പ്രത്യേക ചട്ടം അനുസരിച്ച് നിയമപ്രകാരമാണ് കിര്‍ത്താഡ്സില്‍ നാലുപേരെ നിയമിച്ചതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാല്‍ മണിഭൂഷണും എഴുത്തുകാരി ഇന്ദു മേനോനും ഉള്‍പ്പെടെ നാല് പേര്‍ക്കും സ്പെഷല്‍ റൂളില്‍ പറയുന്ന യോഗ്യതയില്ലെന്നും രേഖകളില്‍ നിന്നും വ്യക്തമാകുന്നു.

   യോഗ്യതയുള്ളവരെ നിലനിര്‍ത്താം എന്ന ഈ ചട്ടമാണ് യോഗ്യതയില്ലാത്തവരുടെ നിയമനത്തിന് മന്ത്രി ഉയര്‍ത്തിക്കാണിക്കുന്നത്. കിര്‍ത്താഡ്സിലെ ലക്ചറര്‍, റിസര്‍ച്ച് ഓഫീസര്‍ തസ്തികകളില്‍ നേരിട്ടുള്ള നിയമനങ്ങള്‍ക്ക് ആന്ത്രപ്പോളജി അല്ലെങ്കില്‍ സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും എംഫില്‍ അല്ലെങ്കില്‍ പിഎച്ച്ഡിയുമാണ് യോഗ്യത. ഏഴു താല്‍കാലിക ജീവനക്കാരില്‍ മൂന്നു പേര്‍ക്ക് ഈ യോഗ്യതകളുണ്ടായിരുന്നു. എന്നാല്‍ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മണിഭൂഷണും എഴുത്തുകാരി ഇന്ദുമേനോനും അടക്കമുള്ളവരുടെ യോഗ്യത ബിരുദാനന്തരബിരുദം മാത്രം. യോഗ്യത നേടാനുള്ള സമയമുണ്ടായിട്ടും ഇവര്‍ അതിന് ശ്രമിച്ചുമില്ല. മണിഭൂഷണ്‍ അടക്കം നാല് പേര്‍ക്കും യോഗ്യതകളില്ലെന്നും സര്‍ക്കാര്‍ രേഖ വ്യക്തമാക്കുന്നു.   കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും കിര്‍ത്താഡ്സ് ഡയറക്ടര്‍ വഴി സ്പെഷല്‍ റൂളിലെ ചട്ടം 10ഭേദഗതി ചെയ്യാനും നീക്കമുണ്ടായിരുന്നു. Qualified person എന്ന വാക്ക് any person എന്നാക്കണമെന്നായിരുന്നു ആവശ്യം. പക്ഷേ സര്‍വീസ് സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഭേദഗതി തള്ളി. എ.കെ ബാലന്‍ മന്ത്രിയായപ്പോള്‍ മണിഭൂഷണ്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായെത്തി. പിന്നാലെ റൂള്‍ 39 പ്രകാരം പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു.

   Also Read യോഗ്യതയില്ലാത്തവരെ സ്ഥിരപ്പെടുത്തി; മന്ത്രി എ.കെ ബാലനെതിരെ ആരോപണവുമായി പി.കെ ഫിറോസ്

    

    
   First published: