നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'തരത്തില്‍ പോയി കളിക്ക് മക്കളെ' കൊടി സുനിക്ക് പിന്തുണയുമായി ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

  'തരത്തില്‍ പോയി കളിക്ക് മക്കളെ' കൊടി സുനിക്ക് പിന്തുണയുമായി ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

  കൊടി സുനിയുടെ ചിത്രവും ആകാശ് തില്ലങ്കേരി പങ്കുവെച്ചിട്ടുണ്ട്.

  • Share this:
   തിരുവനന്തപുരം: ടി. പി ചന്ദ്രശേകരന്‍ കൊലക്കേസിലെ പ്രതിയായ കൊടി സുനിക്ക് പിന്‍തുണയുമായി ആകാശ് തില്ലങ്കേരി.നാല് തോക്കിന്റെയും പത്ത്‌ വണ്ടി ഗുണ്ടകളുടെയും ബലത്തിൽ തമിഴ് സിനിമയിലെ ടാറ്റ സുമോ ഡോണുകളെ പോലെ പണത്തിന് വേണ്ടി എന്ത് തൊട്ടിത്തരവും ചെയ്യുന്ന ഒന്നര ചക്രത്തിന്റെ ഗുണ്ടകൾ തരത്തിൽ പോയി കളിക്കണമെന്നും പ്രസ്ഥാനത്തിന് വേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറുള്ള സഖാക്കളുണ്ട് കൂടെയുണ്ടെന്ന് ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കൊടി സുനിയുടെ ചിത്രവും ആകാശ് തില്ലങ്കേരി പങ്കുവെച്ചിട്ടുണ്ട്.

   ആകാശ് തില്ലങ്കേരിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

   നാല് തോക്കിന്റെയും പത്ത് വണ്ടി ഗുണ്ടകളുടെയും ബലത്തില്‍ തമിഴ് സിനിമയിലെ ടാറ്റ സുമോ ഡോണുകളെ പോലെ പണത്തിന് വേണ്ടി എന്ത് തൊട്ടിത്തരവും ചെയ്യുന്ന ഒന്നര ചക്രത്തിന്റെ ഗുണ്ടകള്‍ തരത്തില്‍ പോയി കളിക്കണം..ഇത് ആള് വേറെയാണ് ,
   ചെങ്കൊടിക്ക് ചോപ്പ് കൂട്ടാന്‍ ചോര ചിന്തിയ ധീരന്മാരുടെ വിപ്ലവമണ്ണില്‍ രക്തസാക്ഷികള്‍ക്ക് വേണ്ടി കണക്കു ചോദിക്കുന്നവന്‍ ,വര്‍ഗീയ വാദികളുടെ ബോംബിനെയും കടാരമുനകളെയും ചങ്കുറപ്പ് കൊണ്ട് നേരിടുന്നവന്‍ ,അവന് ചങ്കു പറിച്ചുകൊടുക്കുന്ന ഒരു നാട് തന്നെയുണ്ട് കൂടെ..
   പ്രസ്ഥാനത്തിന് വേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറുള്ള സഖാക്കളുണ്ട് കൂടെ. തരത്തില്‍ പോയി കളിക്ക് മക്കളെ .

   പുറത്തിറങ്ങിയിട്ട് കാണിച്ചു തരാം; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുട്ടില്‍ കേസ് പ്രതി ആന്റോ അഗസ്റ്റിന്റെ ഭീഷണി

   മുട്ടിൽ മരംമുറിക്കേസ് അന്വേഷിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്ക്  ഭീഷണി. മാനന്തവാടി സബ് ജയിലിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതിനിടെ മുഖ്യ പ്രതി ആൻ്റോ അഗസ്റ്റിനാണ് ഭീഷണി മുഴക്കിയത്.  വനം വകുപ്പ് ഉദ്യോഗസ്ഥരായ പി.ധനേഷ് കുമാർ, എം കെ സമീർ എന്നിവരെ വെറുതെ വിടില്ലെന്നാണ് ചോദ്യം ചെയ്യുന്നതിനിടെ പ്രതി ഭീഷണി മുഴക്കിയത്. നിരന്തരമായി വാർത്ത ചെയ്ത മാധ്യമ പ്രവർത്തകരെയും കണ്ടോളാമെന്നും ആൻ്റൊ ചോദ്യം ചെയ്യലിനിടെ പറഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കി. മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതികൾ ഒരു മാസത്തോളമായി ജയിലിലാണ്.

   പ്രതികള്‍ക്കെതിരെ 42 കേസുകളാണ് മുട്ടില്‍ ഈട്ടിക്കൊള്ളയുമായി ബന്ധപ്പെട്ട് വനംവകുപ്പ് ചുമത്തിയത്. വാഴവറ്റ സ്വദേശികളായ റോജി അഗസ്റ്റിന്‍, ആന്റോ  അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ എന്നിവരാണ് മുഖ്യപ്രതികള്‍.  ചുമത്തിയ കേസുകളുടെ എല്ലാ വകുപ്പുകളും  ജൈവവൈവിധ്യ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ ജാമ്യമില്ലാ കുറ്റമാണ്.

   ഈട്ടി മോഷണം, തഹസില്‍ദാരെ ഭീഷണിപ്പെടുത്തല്‍, റെയ്ഞ്ച് ഓഫീസറുടെ ഡ്രൈവറെ ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെ മീനങ്ങാടി, മേപ്പാടി പൊലീസ് സ്റ്റേഷനില്‍ പ്രതികള്‍ക്കെതിരെ കേസുകള്‍ വേറെയുമുണ്ട്. എല്ലാ കേസുകളിലും എഫ്‌ഐആര്‍ രേഖപ്പടുത്തിയതുമാണ്. ഉന്നത ഇടപെടലിനെത്തുടര്‍ന്നാണ്  വനംവകുപ്പും പൊലീസും പ്രതികളെ  അറസ്റ്റ് ചെയ്യാന്‍ തയ്യാറാവാതെ വന്നതോടെ കോടതി ഇടപെടുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് നടന്നത്.

   വയനാട്ടിലെ മുട്ടില്‍ വില്ലേജിലെ അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ഉന്നത ഇടപെടലെന്ന് ആക്ഷേപമുയർന്നിരുന്നു.  മരംകടത്ത് സംഘത്തിന് ഒത്താശ ചെയ്ത വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വകുപ്പുതല അന്വേഷണവും എവിടെയുമെത്തിയില്ല. ജനുവരിയിലാണ് മുട്ടില്‍ വില്ലേജില്‍ നിന്ന് ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയത്. വയനാട്ടിലെ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് മാസങ്ങള്‍  പിന്നിട്ടിട്ടും ഒരാളെപോലും അറസ്റ്റ് ചെയ്യാന്‍ വനംവകുപ്പിനായില്ല.  മുട്ടില്‍ വില്ലേജിലെ പലയിടങ്ങളില്‍ നിന്ന് മുറിച്ചുകടത്തിയ 202ക്യുബിക് മീറ്റര്‍ ഈട്ടിത്തടികളാണ് പിടികൂടിയത്. മൊത്തം 505 ക്യുബിക് മീറ്റര്‍ ഈട്ടിത്തടികള്‍ മുറിച്ചതായാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍.

   മുട്ടില്‍ മരംമുറിക്കേസ് പ്രതിപക്ഷം ഏറ്റെടുത്തതോടെ മന്ദഗതിയിലിലായ അന്വേഷണത്തിന് ജീവന്‍ വച്ചിരുന്നു. മരംമുറി കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി ഇതുവരെയും  ഉണ്ടായില്ല. ഉന്നത വനപാലകരുടെ ഒത്താശയോടെ നടന്ന മരംമുറിക്കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെ വിജിലന്‍സിന്റെ തലപ്പത്ത് നിയമിക്കാനുള്ള നീക്കം വിവാദമായിരുന്നു. റവന്യുവകുപ്പും അന്വേഷണം തുടങ്ങിയെങ്കിലും ഇതുവരെയും എവിടെയുമെത്തിയിട്ടില്ല.
   Published by:Jayashankar AV
   First published:
   )}