നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • അർജുൻ ആയങ്കിയുമായി പാർട്ടിക്കാരൻ എന്ന  സൗഹൃദം മാത്രം; അർജ്ജുനെ തള്ളി ആകാശ് തില്ലങ്കേരി

    അർജുൻ ആയങ്കിയുമായി പാർട്ടിക്കാരൻ എന്ന  സൗഹൃദം മാത്രം; അർജ്ജുനെ തള്ളി ആകാശ് തില്ലങ്കേരി

    അർജുന്റെ സ്വർണ്ണക്കടത്ത് ബന്ധങ്ങൾ അറിഞ്ഞത് അവസാനഘട്ടത്തിലെന്നും പാർട്ടിക്കാരൻ എന്ന  സൗഹൃദമാണ് അർജുൻ ആയങ്കിയുമായി ഉള്ളതെന്നും ആകാശിന്റെ മൊഴി

    അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി

    അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി

    • Share this:
    കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്തു കേസിലെ പ്രതി അർജ്ജുൻ ആയങ്കിയെ തള്ളി ആകാശ് തില്ലങ്കേരിയുടെ മൊഴി. അർജുന്റെ സ്വർണ്ണക്കടത്ത് ബന്ധങ്ങൾ അറിഞ്ഞത് അവസാനഘട്ടത്തിലെന്നും പാർട്ടിക്കാരൻ എന്ന  സൗഹൃദമാണ് അർജുൻ ആയങ്കിയുമായി ഉള്ളതെന്നും ആകാശിന്റെ മൊഴി. തന്റെ പേര് ഉപയോഗപ്പെടുത്തി അർജുൻ ആളുകളെ ഭീഷണിപ്പെടുത്തിയിരുന്നതായി വിവരം ലഭിച്ചത് അർജുൻ പിടിയിലായ ശേഷം മാത്രമാണെന്നും കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ കസ്റ്റംസിനു മൊഴി നൽകി.

    സ്വർണ്ണക്കടത്തുമായി ഒരു ബന്ധവും തനിക്കില്ലെന്നും ഇയാളുടെ മൊഴിയിലുണ്ട്. ആകാശിന്റെ മൊഴിയും ഫോൺ കോൾ രേഖകളും കസ്റ്റംസ് വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും എന്നും കസ്റ്റംസ് അറിയിച്ചു. ടിപി കേസിൽ ജയിലിൽ കഴിയുന്ന കൊടി സുനിയെ ചോദ്യം ചെയ്യാൻ ഉടൻ കോടതിയെ സമീപിക്കാനും കസ്റ്റംസ് തീരുമാനിച്ചു.

    അർജുൻ ആയങ്കിക്കെതിരെ  കൂടുതൽ  തെളിവുകൾ നേടിയെടുക്കാനാണ് അയാളുടെ സുഹൃത്ത് ആകാശ് തില്ലങ്കരിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. അർജുന് അനുകൂലമായ ഫേസ്ബുക്ക് പോസ്റ്റുകളും ഇയാളുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. അർജുൻ ഉൾപ്പെട്ട കണ്ണൂർ സ്വർണ്ണക്കടത്ത് സംഘത്തിൽ ആകാശിന് പങ്ക് ഉണ്ടെന്ന മൊഴികളുടെ  അടിസ്ഥാനത്തിൽ ആയിരുന്നു ചോദ്യം ചെയ്യൽ.

    You may also like:'മകനെ കൊല്ലുമെന്ന് പറഞ്ഞാല്‍ തളരുന്നയാളല്ല;' ഭീഷണിക്കത്തിന് കെകെ രമ എംഎല്‍എയുടെ മറുപടി

    ആകാശിന്റെ കണ്ണൂരിലെ വീട്ടിൽ കഴിഞ്ഞ ദിവസം  കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് വിവരം മനസിലാക്കിയ ആകാശ് വീട്ടിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. കണ്ണൂരിലെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ ഷുഹൈബ് വധകേസിലെ പ്രതി കൂടിയാണ് ആകാശ് തില്ലങ്കേരി. ടി പി കേസിലെ കുറ്റവാളി മുഹമ്മദ്‌ ഷാഫി അടക്കമുള്ളവരും  ആകാശിനെതിരെ മൊഴി നൽകിയെന്നാണ് സൂചന.

    കള്ളക്കടത്തു കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. അർജുന് ജാമ്യം നൽകിയാൽ അത്  വലിയ കുറ്റകൃത്യങ്ങൾക്ക് വഴിവെക്കുമെന്നും  കസ്റ്റംസ് നിലപാട്. ഈ സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതാണ്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ  നിലവിലെ തെളിവുകൾ കൂടി കണക്കിലെടുക്കണമെന്നും കോടതിയിൽ കസ്റ്റംസ് ആവശ്യപ്പെട്ടു.
    You may also like:ഓണക്കിറ്റ്: ക്രീം ബിസ്കറ്റ് കിറ്റിൽ നിന്ന് ഒഴിവാക്കി ; സാമ്പത്തിക പ്രതിസന്ധിയെന്ന് ഭക്ഷ്യവകുപ്പ്

    അർജുൻ വിവിധ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചു കള്ളക്കടത്ത് സ്വർണ്ണം തട്ടിയെടുത്തിട്ടുണ്ട്. അറസ്റ്റിലായ അജ്മലിന്റെ മൊഴിയിൽ ഇത് അർജുന്റെ  വ്യക്തമാണ്. ഇക്കാര്യങ്ങൾക്കായി അർജുന് നിരവധി ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ട്. ഇവരെ സ്വർണ്ണം തട്ടിയെടുക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്.

    ഭാര്യ അമലയുടെ മൊഴിയും അർജുന് എതിരാണെന്ന് കസ്റ്റംസ് റിപ്പോർട്ടിൽ പറയുന്നു. അർജുന് നേരത്തെ ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നു. ഇതെല്ലാം  വീട്ടിലെ ബന്ധുക്കൾ ഇടപെട്ടാണ് അവസാനിപ്പിക്കാൻ ശ്രമിച്ചതെന്ന് അമല നൽകിയ മൊഴിയിലുണ്ട്. നേരത്തെ മൊഴി നൽകിയ ഡി വൈ എഫ് ഐ മുൻ മേഖലാ സെക്രട്ടറി സജേഷ് , അർജുന്റെ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുണ്ട്.

    അറസ്റ്റിലായ മുഹമ്മദ് ഷെഫീക്കിന്റെ മൊഴിയും അർജുനനെതിരാണ്. നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്ത ടി പി വധക്കേസ് മുഹമ്മദ് ഷാഫിയും അർജുനെതിരെ മൊഴി നല്കിയട്ടുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം മുദ്രവച്ച കവറിൽ കോടതി മുമ്പാകെ സമർപ്പിക്കുമെന്നും കസ്റ്റംസ് പറഞ്ഞു.
    Published by:Naseeba TC
    First published:
    )}