• HOME
  • »
  • NEWS
  • »
  • kerala
  • »
  • AKG സെന്റർ ആക്രമണ കേസിലെ നാലാം പ്രതി നവ്യയ്ക്ക് ഉപാധികളോടെ ജാമ്യം

AKG സെന്റർ ആക്രമണ കേസിലെ നാലാം പ്രതി നവ്യയ്ക്ക് ഉപാധികളോടെ ജാമ്യം

ഈ മാസം 24നും 30നും നവ്യ അന്വേഷണ ഉദ്യോഗസ്ഥന് മുൻപില്‍ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.

  • Share this:
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിലെ നാലാം പ്രതി നവ്യയ്ക്ക് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ഏഴാം അഡിഷൻൽ സെക്ഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ മാസം 24നും 30നും നവ്യ അന്വേഷണ ഉദ്യോഗസ്ഥന് മുൻപില്‍ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.

കേരളം വിട്ടുപോകാൻ പാടില്ല. പാസ്പോർട്ട്‌ ഏഴു ദിവസത്തിനുള്ളിൽ കോടതിയിൽ ഹാജരാക്കണം. അറസ്റ്റ് രേഖപ്പെടുത്തിയാൽ ഒരു ലക്ഷം രൂപയോ തത്തുല്യമായ ജാമ്യക്കാരോ ഉണ്ടെങ്കിൽ ജാമ്യം നല്‍കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

Also Read-AKG സെന്‍റർ ആക്രമണ കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പ്രതിചേർത്തു; ഗൂഢാലോചന കുറ്റം ചുമത്തി

എകെജി സെന്റർ ആക്രമണ കേസിൽ ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു നവ്യയെ പ്രതി ചേർത്തിരുന്നത്. കേസിലെ ഒന്നാം പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് ജിതിന് എകെജി സെന്ററിലേക്ക് എത്താൻ ബൈക്ക് കൈമാറിയത് നവ്യയാണെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
Published by:Jayesh Krishnan
First published: