• HOME
  • »
  • NEWS
  • »
  • kerala
  • »
  • AKG സെന്‍റർ ആക്രമണക്കേസ്:ദിവസം അമ്പതായിട്ടും പ്രതിയെ പിടിക്കാനായില്ല; മീം മത്സരവുമായി ഫേസ്ബുക്ക് പേജ്

AKG സെന്‍റർ ആക്രമണക്കേസ്:ദിവസം അമ്പതായിട്ടും പ്രതിയെ പിടിക്കാനായില്ല; മീം മത്സരവുമായി ഫേസ്ബുക്ക് പേജ്

ഇക്കഴിഞ്ഞ ജൂണ്‍ 30ന് രാത്രി 11.25 ഓടെയായിരുന്നു സ്‌കൂട്ടറിലേത്തിയ ആള്‍ പാളയത്തെ സിപിഎം ആസ്ഥാനമായ എകെജി സെന്‍ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്

  • Last Updated :
  • Share this:
    തിരുവനന്തപുരം: എകെജി സെന്ററിനെതിരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ അമ്പത് ദിവസമായിട്ടും പ്രതിയെ കണ്ടെത്താനാകാത്തത് പൊലീസിന് നാണക്കേടാകുന്നു. അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകിയിട്ടും പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്നാണ് വിവരം. എകെജി സെന്റര്‍ ആക്രമണം നടന്നിട്ട് അമ്പത് ദിവസം പിന്നിടുന്ന ഞായറാഴ്ച ദിനാചരണം നടത്തും മീം മത്സരം സംഘടിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു ഫേസ്ബുക്ക് പേജ്. എകെജി സെന്റര്‍ ആക്രമണത്തിന്റെ ഓരോ ദിവസത്തെയും അപ്‌ഡേറ്റ് അറിയാനുള്ള പേജ് എന്ന് പ്രഖ്യാപിച്ച് ആരംഭിച്ച ഡെയിലി അപ്‌ഡേറ്റ്‌സ് എകെജി സെന്റര്‍ കേസ് എന്ന പേജാണ് ദിനാചരണവും മീം മത്സരവും സംഘടിപ്പിക്കുന്നത്.

    ക്യാഷ് അവാർഡ് ഉൾപ്പടെ പ്രഖ്യാപിച്ചുകൊണ്ടാണ് മീം മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർക്കുള്ള നിബന്ധനകളും പേജിൽ നൽകിയിട്ടുണ്ട്. നിബന്ധനകൾ ഇങ്ങനെയാണ്, ഒന്ന്, യോജിച്ച ഒരു 'കിട്ടിയില്ല' മീം തയ്യാര്‍ ആക്കുക. രണ്ട്, മീം നിങ്ങളുടെ വാളില്‍ പോസ്റ്റ് ചെയ്യുക. മൂന്ന്, @akgbombblast എന്ന പേജിനെ ടാഗ് ചെയ്യുക. ആക്രമണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാത്തതിനെ പരിഹസിച്ച് യുഡിഎഫ് അനുഭാവികള്‍ 'കിട്ടിയോ' എന്ന വാചകം ഉപയോഗിച്ച് ട്രോളുകള്‍ ഇറക്കിയിരുന്നു. ഇതേ 'കിട്ടിയോ' ഉപയോഗിച്ച് മീമുകള്‍ പ്രസിദ്ധീകരിച്ചാണ് മത്സരം നടത്തുന്ന ഫേസ്ബുക്ക് പേജ് ശ്രദ്ധ നേടിയത്

    ഇക്കഴിഞ്ഞ ജൂണ്‍ 30ന് രാത്രി 11.25 ഓടെയായിരുന്നു സ്‌കൂട്ടറിലേത്തിയ ആള്‍ പാളയത്തെ സിപിഎം ആസ്ഥാനമായ എകെജി സെന്‍ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉടനടി കിട്ടിയെങ്കിലും പ്രതി ആരെന്ന് കണ്ടുപിടിക്കാന്‍ ഒരു മാസം കഴിഞ്ഞിട്ടും പൊലീസിന് കഴിഞ്ഞില്ല. ഇതിനകം അന്‍പതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചു. എന്നാൽ പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യത്തിന്റെ പിക്‌സല്‍ കുറവായതിനാല്‍ വ്യക്തത വരുത്താന്‍ കഴിഞ്ഞില്ല. ഇത് അന്വേഷണത്തിന് കനത്ത തിരിച്ചടിയായി.



    രണ്ട് ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘം അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈാമറുകയായിരുന്നു. പ്രതി സഞ്ചരിച്ചത് ഹോണ്ട ഡിയോ മോഡല്‍ സ്‌കൂട്ടറിലാണെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോണ്ട ഡിയോ മോഡല്‍ വാഹനങ്ങളെല്ലാം പരിശോധിച്ചു. 350ല്‍ അധികം സ്‌കൂട്ടറുകളാണ് ആകെ പരിശോധിച്ചത്. സംശയം തോന്നിയ വാഹന ഉടമകളെ വിളിച്ച് ചോദ്യം ചെയ്തു. എന്നാല്‍ അക്രമിയുടെ വാഹനം ഡിയോയുടെ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വണ്ടിയാണെന്നും അതിന്റെ ഹെഡ്‌ലൈറ്റ് രൂപമാറ്റം വരുത്തിയതാണെന്നും വാഹന വിദഗ്ധരില്‍ നിന്ന് വിവരം ലഭിച്ചു. അതോടെ വണ്ടി കേന്ദ്രീകരിച്ച അന്വേഷണവും വഴിമുട്ടിയിരുന്നു.

    പൊലീസിന് പ്രതികളെ പിടികൂടാനാകാതെ വന്നതോടെ പ്രതിപക്ഷവും ബിജെപിയും ശക്തമായ വിമർശനവുമായി സർക്കാരിനും സിപിഎമ്മിനും എതിരെ രംഗത്തെത്തിയിരുന്നു. എകെജി സെന്റർ ആക്രമണം സിപിഎമ്മിന്‍റെ കെട്ടുകഥയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ഇത്തരമൊരു കള്ളക്കഥയുണ്ടാക്കിയതെന്നും പ്രതിപക്ഷവും ബിജെപിയും ആരോപിച്ചിരുന്നു.
    Published by:Anuraj GR
    First published: