• HOME
  • »
  • NEWS
  • »
  • kerala
  • »
  • AKG Centre Attack| എകെജി സെന്റർ ആക്രമണം: അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും

AKG Centre Attack| എകെജി സെന്റർ ആക്രമണം: അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും

നിലവിൽ നിരവധി പേർ നിരീക്ഷണത്തിലെന്നാണ് പോലീസ് നൽകുന്ന വിവരം

  • Share this:
    തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും. നിലവിൽ 14 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. സി സി ടി വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്വേഷണം പ്രതിസന്ധിയിലായിരുന്നു.

    70 ഓളം ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതിയെക്കുറിച്ച് കാര്യമായ സൂചന ലഭിച്ചില്ല. നിലവിൽ നിരവധി പേർ നിരീക്ഷണത്തിലെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതി ഒറ്റയ്ക്ക് അക്രമം നടത്തി മടങ്ങുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു. ചുവപ്പ് നിറത്തിലെ ഡിയോ സ്കൂട്ടറിലാണ് സഞ്ചരിച്ചതെന്നാണ് ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള നിഗമനം.

    Also Read-'കരിയില പോലും കത്താത്ത നാനോ ഭീകരാക്രമണം'; എന്തുകൊണ്ട് വയർലസ് മെസേജ് നൽകി അക്രമിയെ തടഞ്ഞില്ല? പിസി വിഷ്ണുനാഥ്

    സൈബർ സെൽ എസി, കന്റോൺമെന്റ് സിഐ അടക്കം 12 പേർ ഉൾപ്പെടുന്ന സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാൻ പൊലീസിന് ആയിട്ടില്ല.
    Also Read-പിണറായി വിജയൻ 'ഗ്ലോറിഫൈഡ് കൊടി സുനി'; 'എനിക്കറിയാവുന്ന പോലെ മറ്റാർക്കാണ് അറിയാൻ കഴിയുക'!; കെ സുധാകരൻ

    എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത്. പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

    സിസിടിവി പരിശോധനകളില്‍ വീഴ്ച സംഭവിച്ചിട്ടില്ല. ഏതെങ്കിലും ഒരാളെ പിടിക്കാനല്ല ഉദ്ദേശിക്കുന്നത്. വിശദമായ പരിശോധനയാണ് നടക്കുന്നത്. കൃത്യമായി തന്നെ പ്രതിയിലേക്ക് എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആക്രമണം ആസൂത്രണം ചെയ്തവര്‍ പ്രതിയെ മറച്ചുപിടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
    Published by:Naseeba TC
    First published: