AKG Center attack| എകെജി സെന്റർ ആക്രമണം; ദീപാവലി സമയത്ത് പടക്ക കച്ചവടം നടത്തിയവരെ വിളിച്ചു വരുത്തി പൊലീസ്
AKG Center attack| എകെജി സെന്റർ ആക്രമണം; ദീപാവലി സമയത്ത് പടക്ക കച്ചവടം നടത്തിയവരെ വിളിച്ചു വരുത്തി പൊലീസ്
ദീപാവലി സമയത്ത് പടക്ക കച്ചവടം നടത്തിയിരുന്നവരെ വിളിച്ചു വരുത്തി വിവരം ശേഖരിച്ചു.
Last Updated :
Share this:
തിരുവന്തപുരം: എകെജി ആക്രമണക്കേസിൽ പ്രതിയെ കണ്ടെത്താനുള്ള പൊലീസ് ശ്രമങ്ങൾ ഇപ്പോഴും തുടരുന്നു. അക്രമി എത്തിയ ഡിയോ സ്കൂട്ടർ കണ്ടെത്താനായി ഈ സ്കൂട്ടർ ഉപയോഗിച്ചിരുന്നവരുടെ വിവരം നേരത്തെ ശേഖരിച്ചിരുന്നു. ഇപ്പോൾ പടക്ക കച്ചവടക്കാരുടെ വിവരം തേടുകയാണ് പൊലീസ്.
ജില്ലയിലെ പടക്കനിർമാണക്കാരുടെയും കച്ചവടക്കാരുടെയും വിവരങ്ങളാണ് പൊലീസ് ശേഖരിച്ചു തുടങ്ങിയത്. ദീപാവലി സമയത്ത് പടക്ക കച്ചവടം നടത്തിയിരുന്നവരെ വിളിച്ചു വരുത്തി വിവരം ശേഖരിച്ചു.
കച്ചവടം നടത്തിയിരുന്ന സമയത്തെ ലൈസൻസ്, ഇവർക്കൊപ്പം ആരൊക്കെയാണ് ജോലി ചെയ്തത്. അവരുടെ ഫോൺ നമ്പർ, മേൽവിലാസം, ജോലി ചെയ്തവരിൽ സ്ഫോടന വസ്തുക്കൾ നിർമിക്കാൻ അറിയാവുന്നവർ ഉണ്ടോയിരുന്നോ തുടങ്ങിയ വിവരങ്ങളാണ് ശേഖരിച്ചത്.
വാഹനത്തിന്റെ നമ്പർ ഉൾപ്പെടെയുള്ളവ കണ്ടെത്താൻ പ്രതി വാഹനത്തിലെത്തുന്നതിന്റെയും ആക്രമണത്തിന്റയും ദൃശ്യങ്ങൾ സി-ഡാക്കിന് കൈമാറിയിരുന്നു. ശാസ്ത്രീയ പരിശോധനയിലൂടെ വാഹന നമ്പർ ഉൾപ്പെടെ കണ്ടെത്താനായാണ് സിഡാക്കിന് ദൃശ്യങ്ങൾ കൈമാറിയത്. ആക്രമണം നടന്ന് ആഴ്ച്ചകൾ പ പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വലിയ വിമർശനമാണ് ഉയരുന്നത്.
രണ്ടു ഡിവൈഎസ്പിമാർ ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.