'കുത്തിയത് SFI യൂണിറ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം, ഞാൻ ഇപ്പോഴും എസ്എഫ്ഐക്കാരൻ, ചികിത്സയിൽ കഴിയുമ്പോഴും പാർട്ടി സഹായിച്ചു': യൂണിവേഴ്സിറ്റി കോളജിൽ കുത്തേറ്റ അഖിൽ

പ്രതികളായ ശിവരഞ്ജിത്തും നസീമും നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു

news18-malayalam
Updated: August 31, 2019, 2:52 PM IST
'കുത്തിയത് SFI യൂണിറ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം, ഞാൻ ഇപ്പോഴും എസ്എഫ്ഐക്കാരൻ, ചികിത്സയിൽ കഴിയുമ്പോഴും പാർട്ടി സഹായിച്ചു': യൂണിവേഴ്സിറ്റി കോളജിൽ കുത്തേറ്റ അഖിൽ
പ്രതികളായ ശിവരഞ്ജിത്തും നസീമും നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു
  • Share this:
തിരുവനന്തപുരം: എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് തന്നെ ആക്രമിച്ചതെന്ന് യൂണിവേഴ്‌സിറ്റി കോളജിൽ കുത്തേറ്റ അഖില്‍ ചന്ദ്രന്‍. പ്രതികളായ ശിവരഞ്ജിത്തും നസീമും നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. കോളജില്‍ അനധികൃത പണപ്പിരിവ് വ്യാപകമെന്നും അഖില്‍ വ്യക്തമാക്കി. സഹപാഠികള്‍ ജീവനെടുക്കാന്‍ ശ്രമിച്ചതിന്റെ നടുക്കം അഖിലിനെ വിട്ടൊഴിഞ്ഞിട്ടില്ല. കുത്തേറ്റതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വികാരഭരിതമായിരുന്നു പ്രതികരണം.

ഇഷ്ടപ്പെടാത്തവരെ കൈകാര്യം ചെയ്യാന്‍ ക്യാംപസില്‍ ഇടിമുറി ഉണ്ടായിരുന്നു. കോളജില്‍ യൂണിറ്റ് തുടങ്ങിയ കെ എസ് യു നടപടി അവസരവാദപരമാണ്. തുടര്‍ന്നുള്ള രാഷ്ട്രീയ നിലപാട് എന്തെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ- താൻ ഇപ്പോഴും എസ്എഫ്ഐക്കാരനാണെന്നും ചികിത്സയിൽ കഴിയുമ്പോഴും പാർട്ടി സഹായിച്ചു. അക്രമത്തില്‍ സാരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഖില്‍ ആദ്യമായാണ് മാധ്യമങ്ങളെ കണ്ടത്. തലയിൽ അടിയേറ്റതിനെ തുടർന്ന് റെറ്റിനയിലെ ഞരമ്പ് മാറിപ്പോയെന്ന് വിശദീകരിക്കുന്നതിനിടെ അഖിൽ പൊട്ടിക്കരയുകയായിരുന്നു.

Also Read- പാലായിൽ സ്ഥാനാർഥിയാകാൻ യോഗ്യതയുള്ള 18 കേരള കോൺഗ്രസുകാർ ആരൊക്കെ ? ഷോൺ ജോർജിന്റെ പട്ടിക

First published: August 31, 2019, 2:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading