തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ വെച്ച് എസ്എഫ്ഐ നേതാക്കളുടെ കുത്തേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി അഖില്‍ ചന്ദ്രന് ആശുപത്രിവിട്ടു. തിങ്കളാഴ്ച വൈകിട്ടോടെയാണ് ആശുപത്രിവിട്ട അഖിലിന് രണ്ടുമാസം പൂര്‍ണവിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്കി. നെഞ്ചില്‍ കുത്തേറ്റ അഖിലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. വീട്ടിലേക്ക് മടങ്ങിയെങ്കിലും അഖിലിന് സംസാരിക്കുന്നതിനും സന്ദര്‍ശകരെ അനുവദിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജൂലായ് 12ന് യൂണിവേഴ്സിറ്റി കോളജില്‍ നടന്ന സംഘര്‍ഷത്തിലാണ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അഖിലിന് നെഞ്ചില്‍ കുത്തേറ്റത്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്തും സെക്രട്ടറി നസീമും ചേര്‍ന്നാണ് അഖിലിനെ കുത്തിപരിക്കേല്‍പ്പിച്ചത്. ക്യാമ്പസിലെ എസ്എഫ്ഐ നേതാക്കളുടെ നിർദേശങ്ങൾ പാലിച്ചില്ലെന്ന പേരിലായിരുന്നു അഖില്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ ആക്രമിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികള്‍ ഒന്നടങ്കം എസ്എഫ്ഐ യൂണിറ്റിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. സംഭവം വിവാദമായതോടെ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുകയും പുതിയ അഡ്ഹോക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.