തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വെച്ച് തന്നെ കുത്തിയത് ശിവരഞ്ജിത്ത് ആണെന്നും ശിവരഞ്ജിത്തിന് കുത്താൻ വേണ്ടി തന്നെ പിടിച്ചു നിർത്തിയത് നസീം ആണെന്നും അഖിലിന്റെ മൊഴി. രണ്ടു ദിവസമായി ഇവർ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നു. യൂണിറ്റ് കമ്മിറ്റിയിലെ ചിലർക്ക് തന്നോട് വിരോധമുണ്ടായിരുന്നു എന്നും അഖിൽ മൊഴി നൽകി.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഖില്‍ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. നസീം പിടിച്ചു നിര്‍ത്തി കൊടുത്തെന്നും അഖില്‍ മൊഴി നല്കി. അതേസമയം, മുഖ്യ പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ പരിക്കേറ്റ അഖിലിന്റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് അന്വേഷണസംഘം മൊഴിയെടുത്തത്. കേസിൽ ദ്യക്സാക്ഷികളുടെയടക്കം മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായ ആറുപേർ ഉൾപ്പടെ 16 പേർക്കെതിരെയാണ് നിലവിൽ അന്വേഷണം നടക്കുന്നത്.
നസീമിനെതിരെ പരാതിപ്പെട്ടതിന് സസ്പെൻഷനിലായ പൊലീസുകാരനെ ആറുമാസത്തിന് ശേഷം തിരിച്ചെടുത്ത് ഉത്തരവിറങ്ങിഅഖിലിന്റെ മൊഴി വിശദമായി പരിശോധിച്ച ശേഷം കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തൊറാസിക് ഐ.സി.യു റൂമിൽ വെച്ചാണ് അഖിലിന്റെ മൊഴി രേഖപ്പെടുത്തിയത്. മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കോളേജിൽ തെളിവെടുപ്പ് നടത്തിയാൽ ജീവന് ഭീഷണിയുണ്ടെന്നും കസ്റ്റഡിയിൽ നൽകരുതെന്നുമുള്ള പ്രതികളുടെ വാദം കോടതി അംഗീകരിച്ചില്ല. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് ,യൂണിവേഴ്സിറ്റി കോളേജിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം. പ്രതികൾ ഉപയോഗിച്ച ആയുധവും കണ്ടെത്തേണ്ടതുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.