ഭക്തജനങ്ങളാക്കായി ക്ഷേത്രങ്ങൾ തുറന്ന് കൊടുക്കുന്ന തീരുമാനവുമായി ബന്ധപ്പെട്ട് അഖില കേരള തന്ത്രി സമാജം രംഗത്ത്. ലോക്ക്ഡൗണിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് പെട്ടെന്ന് ഇളവ് നൽകേണ്ടതില്ല എന്ന് സമാജം മുഖ്യമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതിയും നേരത്തെ പറഞ്ഞിരുന്നു. സമാജത്തിന്റെ പ്രസ്താവനയിലെ ഭാഗങ്ങൾ ചുവടെ ചേർക്കുന്നു:
"കോവിഡ് ഭീതി അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ ഭക്തർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് അടിയന്തിരമായി ഇളവ് നൽകേണ്ട സാഹചര്യം ഇല്ല എന്ന് അഖില കേരള തന്ത്രി സമാജം മുഖ്യമന്ത്രിക്ക് കത്ത് നൽകി. കേരളത്തിലെ ഒരു ക്ഷേത്രങ്ങളിലും നിലവിൽ നിത്യ നിദാനങ്ങൾക്ക് ഒരു മുടക്കവും ഉണ്ടായിട്ടില്ല. ഭക്തരെ പ്രവേശിപ്പിക്കുന്നതിൽ മാത്രമായിരുന്നു ഇത്ര കാലവും തടസം. തൽസ്ഥിതി അൽപ്പകാലത്തേക്കു കൂടി തുടരുകയാണ് നിലവിലെ സാഹചര്യത്തിൽ അഭികാമ്യം. തിരക്ക് കുറഞ്ഞ ക്ഷേത്രങ്ങളിൽ ആദ്യം എന്ന ക്രമത്തിൽ ഘട്ടം ഘട്ടമായി മാത്രം ഭക്തരെ പ്രവേശിപ്പിച്ചാൽ മതിയാകും. നാലമ്പലത്തിനകത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നതിലും നിയന്ത്രണ വേണം." മുഖ്യമന്ത്രിക്കയച്ച കത്തിൽ തന്ത്രി സമാജം ആവശ്യപ്പെടുന്നു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.