• HOME
  • »
  • NEWS
  • »
  • kerala
  • »
  • നാട്ടുകാർ ചികിത്സാപിരിവെടുത്ത കുടുംബത്തിന് ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒരു കോടി സമ്മാനം

നാട്ടുകാർ ചികിത്സാപിരിവെടുത്ത കുടുംബത്തിന് ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒരു കോടി സമ്മാനം

2018ൽ പക്ഷാഘാതം സംഭവിച്ച അഖിലേഷ് 3 മാസം ആശുപത്രിയിലായിരുന്നു.

  • Share this:

    കോട്ടയം: മാസങ്ങളോളം നീണ്ട ആശുപത്രി ചികിത്സയ്ക്ക് നാട്ടുകാർ പിരിവെടുത്ത കുടുംബത്തിന് ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒരു കോടി സമ്മാനം.വൈക്കം പുത്തൻവീട്ടിൽ കരയിൽ അഖിലേഷിനാണ് (59) ഇക്കുറി ക്രിസ്മസ് – പുതുവത്സര ബംപർ ലോട്ടറി രണ്ടാം സമ്മാനമായ ഒരു കോടി രൂപ കിട്ടിയിരിക്കുന്നത്.

    2018ൽ പക്ഷാഘാതം സംഭവിച്ച അഖിലേഷ് 3 മാസം ആശുപത്രിയിലായിരുന്നു. അന്ന് ചികിത്സയ്ക്കു എങ്ങനെ പണം കണ്ടെത്തുമെന്ന് അറിയാതെ വിഷമിച്ച അഖിലേഷിനും ഭാര്യ കുമാരിക്കും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഹരികുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും ആശുപത്രി അധികൃതരുടെയും സഹായത്തോടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുകയായിരുന്നു. വാടകവീട്ടിൽനിന്നു സ്വന്തം വീടെന്ന സ്വപ്നത്തിലേക്കുള്ള യാത്രയിൽ ലൈഫ് പദ്ധതിയിൽ സർക്കാരിന്റെ നാലു ലക്ഷം രൂപ സഹായത്തിനുള്ള കാത്തിരിപ്പിലായിരുന്നു ഇവർ.

    Also read-പതിനാറുകോടി ലഭിച്ച ആ ഭാഗ്യശാലി എത്തി; പേരും വിവരങ്ങളും വെളിപ്പെടുത്തില്ല

    അഖിലേഷ് വല്ലപ്പോഴും മാത്രമാണു ലോട്ടറി ടിക്കറ്റ് എടുക്കാറുള്ളത്. വൈക്കം വടക്കേനട സ്കൂളിനു മുൻവശം ലോട്ടറി വ്യാപാരം നടത്തുന്ന ഇന്ദുവിന്റെ കയ്യിൽനിന്നു വാങ്ങിയ ടിക്കറ്റാണു ഭാഗ്യം സമ്മാനിച്ചത്. ടിക്കറ്റ് ബാങ്കിൽ ഏൽപിച്ചു.

    Published by:Sarika KP
    First published: