• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ദീപ നിഷാന്തിനെ ഔദ്യോഗിക പദവികളിൽ നിന്ന് മാറ്റണം'

'ദീപ നിഷാന്തിനെ ഔദ്യോഗിക പദവികളിൽ നിന്ന് മാറ്റണം'

  • Last Updated :
  • Share this:
    തൃശ്ശൂർ : ദീപാ നിശാന്തിനെ കേരളവര്‍മ കോളേജ് യൂണിയൻ ഫൈൻ ആര്‍ട്സ് അഡ്വൈസര്‍ സ്ഥാനത്തു നിന്നൊഴിവാക്കണമെന്ന് ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍. കവിതാമോഷണവുമായി ബന്ധപ്പെട്ട വിവാദം തു‍ടരുന്നതിനന്റെ പശ്ചാത്തലത്തിലാണ് അസോസിയേഷന്റെ ഇത്തരമൊരു നീക്കം.

     'ഭാരത് മാതാ കീ ജയ് വിളികൾ തടയാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു'

    അസോസിയേഷൻ പ്രസിഡന്റ് കെ.എൻ ജയഗീതയും സെക്രട്ടറി അരുൺ കരിപ്പാലും ചേർന്ന് ഇതേ ആവശ്യം ഉന്നയിച്ച് കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറിക്ക് കത്ത് നൽകി. കവിതാ മോഷണം വിവാദം കോളേജിന്റെ യശസിന് കേട് വരുത്തിയെന്നും മറ്റ് ഔദ്യോഗിക പദവികളിൽ നിന്നും ദീപയെ മാറ്റണമെന്നും കത്തിൽ പറയുന്നു. വിഷയത്തിൽ അധ്യാപികയോട് വിശദീകരണം തേടണമെന്ന ആവശ്യവുമുണ്ട്.

    മുസ്ലീം ജനസംഖ്യ നിയന്ത്രിക്കാൻ നിർബന്ധിത വന്ധ്യംകരണം നടപ്പാക്കണം: ശിവസേന

    എകെപിസിടിഎയുടെ മാഗസീനിൽ ദീപയുടെ പേരിൽ അച്ചടിച്ച് വന്ന ഒരു കവിതയാണ് നിലവിലെ വിവാദങ്ങൾക്ക് ആധാരം.

    First published: