• HOME
 • »
 • NEWS
 • »
 • kerala
 • »
 • Covid 19 | കോവിഡ് മരണാനന്തര ധനസഹായം; എറണാകുളം ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളും ട്രഷറികളും ഇന്ന് പ്രവര്‍ത്തിക്കും

Covid 19 | കോവിഡ് മരണാനന്തര ധനസഹായം; എറണാകുളം ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളും ട്രഷറികളും ഇന്ന് പ്രവര്‍ത്തിക്കും

കോവിഡ് എക്‌സ് ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷിക്കുന്നതിന് എത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ ചെയ്തു കൊടുക്കണം

 • Share this:
  കൊച്ചി: കോവിഡ്(Covid 19) മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കു നല്‍കുന്ന എക്‌സ് ഗ്രേഷ്യ ധനസഹായത്തിനുള്ള അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ എറണാകുളം(Ernakulam) ജില്ലയിലെ എല്ലാ അക്ഷയകേന്ദ്രങ്ങളും ട്രഷറികളും ഞായറാഴ്ച(ജനുവരി 30) തുറന്നു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഉത്തരവിട്ടു.

  കോവിഡ് എക്‌സ് ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷിക്കുന്നതിന് എത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ ചെയ്തു കൊടുക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനായി പോകുന്നവര്‍, ട്രഷറി ജീവനക്കാര്‍, അക്ഷയ ജീവനക്കാര്‍ എന്നിവരെ ഞായറാഴ്ച നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഇവരെ യാത്ര ചെയ്യാന്‍ പോലീസ്, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ അനുവദിക്കണമെന്നും ഉത്തവരില്‍ പറയുന്നു.

  ഇതുവരെ 6212 കോവിഡ് മരണങ്ങളാണ് ജില്ലയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ കൂടുതല്‍ മരണങ്ങളും ഉണ്ടായിട്ടുള്ളത് പുരുഷന്‍മാരിലാണ് (65.13%). വാക്‌സിനെടുക്കാത്തവരിലാണ് മരണസംഖ്യ കൂടുതൽ (87.13%). അതുകൊണ്ട് ആദ്യ ഡോസ് വാക്സിന്‍ ഇനിയും എടുക്കാനുള്ളവരും രണ്ടാം ഡോസ് വാക്സിന്‍ എടുക്കാന്‍ സമയമായവരും കരുതല്‍ ഡോസ് വാക്സിന് അര്‍ഹരായവരും എത്രയും വേഗം വാക്‌സിനെടുത്തു സുരക്ഷിതരാകണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

  എറണാകുളം ജില്ലയില്‍ ജനസംഖ്യയുടെ 19.31% പേർക്ക് ഇതുവരെ കോവിഡ് (Covid 19) ബാധിച്ചുതയാണ് കണക്ക് . അഞ്ചിലൊരാള്‍ക്ക് എന്ന കണക്കില്‍ രോഗ ബാധയുണ്ടാകുന്നുണ്ട്. രോഗബാധിതര്‍ കൂടുതലും 20നും 60നുമിടയില്‍ പ്രായമുള്ളവരാണ്. നിലവിലുള്ള ആക്റ്റീവ്  ക്ലസ്റ്ററുകളുടെ എണ്ണം 60 ആണ്. സ്‌കൂളുകള്‍/ കോളേജുകള്‍, ഓഫീസ്/ബാങ്കുകള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ ക്ലസ്റ്ററുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിലവിലുള്ള ആക്ടീവ് കേസുകളില്‍ 96.54 % വീടുകളിലും 3.45% ആശുപത്രികളിലുമാണ്, വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഐ.സി.യു (0.31%) ആവശ്യമായി വന്നിട്ടുള്ളൂ.

  Also Read-COVID-19 | ഒമിക്രോൺ അതിവേഗ വ്യാപനം; അണുബാധ തടയാൻ  നിത്യ ജീവിതത്തിൽ നിന്നും ഒഴിവാക്കേണ്ട അഞ്ച് കാര്യങ്ങൾ 

  പ്രമേഹം, രക്താതിസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയ അനുബന്ധ രോഗങ്ങളിലുള്ളവരിലാണു കൂടുതല്‍ മരണങ്ങളും (68.6%) ഉണ്ടായിട്ടുള്ളത്.അതിനാല്‍ ഉയര്‍ന്ന പ്രമേഹം, രക്താതിസമ്മര്‍ദ്ദം, ഹൃദ്രോഗം പോലെയുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഗൃഹപരിചരണം സ്വീകരിക്കാന്‍ പാടുള്ളൂ.

  Also Read-Omicron | ഒരുതവണ ഒമിക്രോൺ ബാധിച്ചാൽ എല്ലാ കോവിഡ് വകഭേദങ്ങളെയും ശരീരം പ്രതിരോധിക്കുമെന്ന് ICMR പഠനം

  അനുബന്ധ രോഗങ്ങളുള്ളവര്‍ രോഗം ബാധിച്ചാല്‍ ഡോക്ടറെ അറിയിക്കണം. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം അനുബദ്ധ രോഗങ്ങള്‍ക്കു ചികിത്സയെടുക്കുന്നവര്‍ മരുന്നുകള്‍ മുടങ്ങാതെ കഴിക്കണം. അപായ സൂചനകള്‍ ദിവസവും നിരീക്ഷിക്കണം. ഗൃഹപരിചരണത്തിലുള്ളവര്‍ ഓക്സിജന്റെ അളവ് സ്വയം നിരീക്ഷിക്കണം. രക്തത്തിലെ ഓക്സിജന്റെ അളവ് നോക്കിയാണ് എല്ലാ ചികിത്സാവിധികളും നിശ്ചയിക്കുന്നത്. സാധാരണ ഒരാളുടെ രക്തത്തിലെ ഓക്സിജന്റെ അളവ് 95ന് മുകളിലായിരിക്കും. പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിച്ചും ബ്രെത്ത് ഹോള്‍ഡിങ് ടെസ്റ്റ് മുഖേനയും ഇതറിയാം.

  Also Read-Covid 19 | എറണാകുളത്ത് ജില്ലാ ജനസംഖ്യയുടെ 19.31% പേര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചു

  ഓക്സിജന്റെ അളവ് 94ല്‍ കുറവായാലും നാഡിമിടിപ്പ് 110ന് മുകളിലായാലും ഉടന്‍തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. മുറിക്കുള്ളില്‍ 6 മിനിറ്റ് പതുക്കെ നടന്ന ശേഷം ഓക്സിജന്റെ അളവ് നേരത്തെ ഉണ്ടായിരുന്നതിനെക്കാള്‍ 3 ശതമാനം കുറയുകയാണെങ്കില്‍ അത് ന്യൂമോണിയയുടെ ആരംഭമാണ്. ഉടന്‍ തന്നെ ഡോക്ടറെ വിവരം അറിയിക്കണം.
  Published by:Jayesh Krishnan
  First published: