അലനും താഹയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ ഇരട്ടത്താപ്പിന്റെ ഇരകള്‍: രമേശ് ചെന്നിത്തല
അലനും താഹയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ ഇരട്ടത്താപ്പിന്റെ ഇരകള്‍: രമേശ് ചെന്നിത്തല
യുഎപിഎ നിയമത്തിനെതിരേ രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വന്തം സര്‍ക്കാരിന് കീഴില്‍ രണ്ടു യുവാക്കളെ വേട്ടയാടാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്ന് ചെന്നിത്തല
യുഎപിഎ ചുമത്തി വേട്ടയാടുന്ന അലനും താഹയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ ഇരട്ടത്താപ്പിന്റെ ഇരകളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഎപിഎ നിയമത്തിനെതിരേ രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വന്തം സര്‍ക്കാരിന് കീഴില്‍ രണ്ടു യുവാക്കളെ യുഎപിഎ ഉപയോഗിച്ച് വേട്ടയാടാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്ന് ചെന്നിത്തല പറഞ്ഞു.
യുഎപിഎ ചുമത്താന്‍ നിയമപരമായി സാധ്യതയില്ലാത്ത കുറ്റത്തില്‍ യുഎപിഎ ചുമത്തുകയും ഒടുവില്‍ കോടതിയില്‍ നിന്നും ഇവര്‍ക്ക് അനുകൂലമായ നിലപാടുണ്ടായപ്പോള്‍ അതിനെതിരെ അപ്പീല്‍ നല്‍കുകയും ചെയ്തു. കടുത്ത ശത്രുത മനോഭാവത്തോടെയാണ് ജയില്‍ അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ പെരുമാറിയതെന്ന് അലനും താഹയും പറഞ്ഞുവെന്ന് ചെന്നിത്തല പറഞ്ഞു.
താഹയുടെ കുടുംബത്തിന് സ്വന്തമായി വീടില്ല എന്ന് അവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കെപിസിസി പ്രസിഡന്റുമായി കൂടിയാലോചിച്ച് കെപിസിസിയുടെ ഫണ്ടില്‍ നിന്നും താഹയുടെ കുടുംബത്തിന് നാളെത്തന്നെ 5 ലക്ഷം രൂപ കൈമാറാന്‍ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണത്തിന് കീഴില്‍ സ്വന്തം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് പോലും നേരിടേണ്ടിവരുന്ന അനീതിയുടെ നേര്‍സാക്ഷ്യമാണ് അലനും താഹയുമെന്നും ചെന്നിത്തല പറഞ്ഞു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.