നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • UAPA അറസ്റ്റ്: അലനും താഹയും കോഴിക്കോട് ജയിലിൽ തുടരും

  UAPA അറസ്റ്റ്: അലനും താഹയും കോഴിക്കോട് ജയിലിൽ തുടരും

  അലനെയും താഹയെയും പാർപ്പിച്ചിരിക്കുന്ന കോഴിക്കോട് ജയിലിൽ സുരക്ഷ പ്രശ്നങ്ങളില്ലെന്നാണ് ഋഷിരാജ് സിംഗിന്റെ നിലപാട്

  alan-thaha

  alan-thaha

  • Share this:
   കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട വിദ്യാർത്ഥികൾ കോഴിക്കോട് ജില്ലാ ജയിലിൽ തുടരും. ഇവരെ വിയ്യൂർ ഹൈടെക് ജയിലിലേക്ക് മാറ്റണമെന്ന ജയിൽ സൂപ്രണ്ടിന്റെ നിർദ്ദേശം ജയിൽ വകുപ്പ് മേധാവി തള്ളി. ജയിലിൽ സുരക്ഷ പ്രശ്നങ്ങളില്ലെന്നാണ് ഋഷിരാജ് സിംഗിന്റെ നിലപാട്.

   അതേസമയം അലനെയും താഹയേയും ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. പാർടി അംഗങ്ങൾ യുഎപിഎ കേസിൽ ഉൾപ്പെട്ടത് സംബന്ധിച്ച് അന്വേഷിക്കാൻ സിപിഎം അന്വേഷണകമ്മീഷനെ നിയോഗിച്ചു. ഇന്നുചേരുന്ന കോഴിക്കോട് സൌത്ത് ഏരിയാ കമ്മറ്റി യോഗം ഇക്കാര്യം ചർച്ച ചെയ്യും. ജില്ലാ സെക്രട്ടറി പി. മോഹനനും, ജില്ലാ സെക്രട്ടറിയേറ്റംഗം ടി.പി ദാസനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
   First published: