• HOME
  • »
  • NEWS
  • »
  • kerala
  • »
  • അലനെ മാവോയിസ്‌റ്റെന്ന് വിളിച്ച മുഖ്യമന്ത്രി എന്നെങ്കിലും മറുപടി പറയേണ്ടിവരും; പൊട്ടിക്കരഞ്ഞ് മാതാവ്

അലനെ മാവോയിസ്‌റ്റെന്ന് വിളിച്ച മുഖ്യമന്ത്രി എന്നെങ്കിലും മറുപടി പറയേണ്ടിവരും; പൊട്ടിക്കരഞ്ഞ് മാതാവ്

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് ജയിലിലായ അലന്റെ മാതാവ് സബിത മഠത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

sabitha madathil_alan

sabitha madathil_alan

  • Last Updated :
  • Share this:
    കോഴിക്കോട്:  അലനും താഹയും മാവോയിസ്റ്റാണെന്ന മുഖ്യമന്ത്രിയുടെ പരമാര്‍ശത്തിനെതിരെ അലന്റെ മാതാവ് സബിത മഠത്തില്‍ രംഗത്ത്.  അലനെ മാവോയിസ്‌റ്റെന്ന് വിളിക്കുന്നവര്‍ എത്രകാലം കഴിഞ്ഞാലും മറുപടി പറയേണ്ടി വരുമെന്ന് സബിത മഠത്തില്‍ പറഞ്ഞു.

    എന്‍ഐഎ ഏറ്റെടുത്തതോടെ പ്രതീക്ഷകള്‍ മങ്ങി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് ജയിലിലായ അലന്റെ മാതാവ് സബിത മഠത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. അലനെ മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് മാവോയിസ്‌റ്റെന്ന് വിളിച്ചതറിയില്ലന്ന് സബിത പറയുന്നു. അലന് ഒരിക്കലും മാവോയിസ്റ്റാകാന്‍ കഴിയില്ല. എന്‍ഐഎ കേസ് ഏറ്റെടുത്തതോടെ മാനസികമായി തകര്‍ന്ന അലനെയാണ് ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്. എന്‍ഐഎ സ്വമേധയാ കേസ് ഏറ്റെടുത്തതല്ല. സംസ്ഥാന സര്‍ക്കാര്‍ എന്‍ഐഎയ്ക്ക് കൈമാറിയതായാണ് അറിയാന്‍ കഴിഞ്ഞതെന്നും സബിത പറയുന്നു. ഇതുവരെയുള്ള എല്ലാ പ്രതീക്ഷകളും അസ്മതിച്ചിരിക്കുന്നു.

    ഇനി അലനെ പഴയപോലെ തിരിച്ചുകിട്ടുമോയെന്ന ഭയത്തിലാണ് കുടുംബം. ജയിലില്‍ നിരവധി പുസ്തകങ്ങള്‍ വായിച്ചുകൊണ്ടിരുന്ന അലനിപ്പോള്‍ വായനപോലും നിര്‍ത്തിയിരിക്കുന്നു. പുസ്തകങ്ങളൊക്കെ അവന്‍ തിരിച്ചു തന്നതായും സബിത പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാറില്‍ നിന്ന് ഇങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചതേയല്ല. പാര്‍ട്ടി കൂടെ നില്‍ക്കുമോയെന്നറിയില്ല. പിന്തുണച്ചവര്‍പോലും മൗനത്തിലാണിപ്പോള്‍. കൂടെ ജോലി ചെയ്യുന്നവര്‍പോലും അലന്റെ കാര്യം ചോദിക്കാറില്ല. എല്ലാവരും അലനെ മറന്നു. ഞങ്ങള്‍ക്ക് അവനില്ലാതെ ജീവിക്കാനാവില്ലെന്നും സബിത പൊട്ടിക്കരഞ്ഞ് കൊണ്ട് കൂട്ടിച്ചേര്‍ത്തു.
    First published: