കൊച്ചി: പന്തീരാങ്കാവ് യു എ പി എ കേസില്‍ അലന്‍ ഷുഹൈബ് താഹ ഫസല്‍ എന്നിവരെ എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു. also read:ഈ പുസ്തകങ്ങൾ വായിക്കുന്ന വിദ്യാർത്ഥികൾക്ക് കൈ നിറയെ സമ്മാനങ്ങൾ
പ്രതികളെ ഒരാഴ്ച കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എന്‍ ഐ എ നൽകിയ അപേക്ഷയിലാണ് നടപടി. എന്‍ ഐ എ അന്വേഷണം ഏറ്റെടുത്തതിനാല്‍ പ്രതികളെ കുടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടന്നും ഒരാഴ്ച കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു എന്‍ ഐ എ യുടെ ആവശ്യം.
സിപിഎം പ്രവർത്തകരായിരുന്ന അലനും താഹയ്ക്കുമെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് യുഎപിഎ പ്രകാരം പൊലീസ് കേസെടുത്തത്. തുടർന്ന് കേസ് എൻഐഎക്ക് കൈമാറുകയായിരുന്നു. ഇവരിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖകളും പെൻഡ്രൈവും കണ്ടെത്തിയതായി പൊലീസ് പറഞ്ഞിരുന്നു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.