ചർച്ചയിൽ സമവായമില്ല; ആലപ്പാട് സമരം തുടരും

സീ വാഷിങ് നിർത്തിയതുകൊണ്ടു കാര്യമില്ല. ഖനനം നിർത്തും വരെ സമരം തുടരുമെന്ന് സമരസമിതി നേതാക്കൾ

news18
Updated: January 17, 2019, 7:21 PM IST
ചർച്ചയിൽ സമവായമില്ല; ആലപ്പാട് സമരം തുടരും
ആലപ്പാട് കരിമണൽ ഖനനം
  • News18
  • Last Updated: January 17, 2019, 7:21 PM IST
  • Share this:
തിരുവനന്തപുരം: ആലപ്പാട് സമരസമിതിയുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. ആലപ്പാട് പ്രശ്നത്തിൽ സമഗ്ര പഠനത്തിന് വിദഗ്‌ധ സമിതിയെ നിയോഗിക്കാൻ സമരക്കാരുമായുള്ള ചർച്ചയിൽ ധാരണയായാതായി വ്യവസായ മന്ത്രി ഇ പി ജയരാജൻ അറിയിച്ചിരുന്നു.
സമിതിയുടെ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ ലഭ്യമാക്കും. അതുവരെ സീവാഷിങ് നിർത്തുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, ആലപ്പാട് സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു. സീ വാഷിങ് നിർത്തിയതുകൊണ്ടു കാര്യമില്ല. ഖനനം നിർത്തും വരെ സമരം തുടരുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.

ആലപ്പാട് ഖനനം: സമഗ്രപഠനത്തിന് വിദഗ്ദ്ധസമിതിയെ നിയോഗിക്കും

ഐ.ആർ.ഇയുടെ പ്രവർത്തനം തടസപ്പെടുമെന്നതിനാലാണ് ലാൻഡ് വാഷിങ് തുടരുന്നതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. കടൽ കയറ്റം തടയാൻ പുലിമുട്ടുകൾ നിർമ്മിയ്ക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ആലപ്പാട് പഞ്ചായത്തിൽ 16.5 കിലോമീറ്റർ ദൂരത്തിലാണ് ഖനനം നടക്കുന്നത്. 16 കിലോമീറ്ററിൽ കടൽഭിത്തിയുണ്ട്. നിലവിലുള്ള കടൽഭിത്തി ശക്തിപ്പെടുത്തും. ഖനനത്തിന്റെ ഭാഗമായുണ്ടാകുന്ന കുഴികൾ വെള്ള മണലിട്ട് നികത്തും. പോണ്ടിച്ചേരി മാതൃകയിലായിരിക്കും ഇത് ചെയ്യുക. ആലപ്പാട് പഞ്ചായത്ത് സുരക്ഷിതമാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും ജയരാജൻ പറഞ്ഞു.
First published: January 17, 2019, 7:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading