ആലപ്പുഴ: ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സര്‍ക്കാരിനും പൊതുമേഖലാ സ്ഥാപനമായ ഐ.ആര്.ഇക്കും നോട്ടീസ് അയച്ചു. ആലപ്പാട്ടെ കരിമണല്‍ ഖനനം അനധികൃതമാണെന്നു കാട്ടി ആലപ്പാട് സ്വദേശിയായായ കെ.എം സര്‍ക്കീര്‍ ഹുസൈന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഹര്‍ജി അടുത്തയാഴ്ച കോടതി പരിഗണിക്കും.
ഖനനം പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട് നല്കിയ നിയമസഭാ സമിതി ചെയര്മാന് മുല്ലക്കര രത്നാകരന് എം.എല്‍.എയ്ക്കും കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഖനനം നിയമാനുസൃതമാണോയെന്നു പരിശോധിക്കണമെന്ന ആവശ്യവും ഹര്‍ജിയിലുണ്ട്. നിയമസഭാ സമിതിയുടെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെടുന്നു.
Also Read ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ സർക്കാരിന് രഹസ്യ അജണ്ടയില്ലെന്ന് സത്യവാങ്മൂലം
ആലപ്പാട് പഞ്ചായത്തിലെ 89.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഐ ആര് ഇയുടെ ഖനനമെന്നും. ഇതില്‍ ഇനി 7.6 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ഖനനത്തിന് ബാക്കിയുള്ളതെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ആലപ്പാട് പ്രദേശം തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: #Save Alappad, Alappad issue, Alappad mining, ആലപ്പാട്, ആലപ്പാട് ഖനനം, ആലപ്പാട് സമരം, കേരള ഹൈക്കോടതി