ആലപ്പാട്: ഖനനത്തിനെതിരെ വി.എസ്

തുടർപഠനങ്ങളുടെ അന്തിമ ചിത്രം വരുന്നത് വരെയെങ്കിലും ഖനനം നിർത്തണമെന്ന് വിഎസ്

news18india
Updated: January 17, 2019, 12:07 PM IST
ആലപ്പാട്: ഖനനത്തിനെതിരെ വി.എസ്
തുടർപഠനങ്ങളുടെ അന്തിമ ചിത്രം വരുന്നത് വരെയെങ്കിലും ഖനനം നിർത്തണമെന്ന് വിഎസ്
  • Share this:
തിരുവനന്തപുരം : ആലപ്പാട്ടെ കരിമണൽ ഖനനം അവസാനിപ്പിക്കണമെന്ന് ഭരണപരിഷ്കരണ കമ്മീഷന്‍ അധ്യക്ഷൻ വി.എസ് അച്യുതാനന്ദൻ. തുടർപഠനങ്ങളുടെ അന്തിമ ചിത്രം വരുന്നത് വരെയെങ്കിലും ഖനനം നിർത്തണമെന്നാണ് വിഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെയുള്ള നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോർട്ട് ഗൗരവത്തിലെടുക്കണമെന്നും വിഎസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

ഖനനം മൂലം ആലപ്പാടിന് സംഭവിച്ചതെന്ത് എന്ന് മനസ്സിലാക്കാന്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളും നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ പഠനവുംതന്നെ ധാരാളമാണ്. ധാതു സമ്പത്ത് വെറുതെ കളയരുത് എന്ന ലാഭചിന്തയിലൂടെയല്ല, അപകടകരമായ ഒരു പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കിക്കാണേണ്ടതുണ്ടെന്നും പറയുന്നു.

ഇന്നത്തെ നിലയില്‍ ഇനിയും മുന്നോട്ടുപോയാല്‍, അത് ആലപ്പാടിനെ മാത്രമല്ല, ബാധിക്കുക. കടലും കായലും ഒന്നായി, അപ്പര്‍ കുട്ടനാട് വരെയുള്ള കാര്‍ഷിക ജനവാസ മേഖല പോലും ഇല്ലാതാവുന്ന സ്ഥിതിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജനിച്ച മണ്ണില്‍ മരിക്കണം എന്ന, ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനെക്കാള്‍ വിലയുണ്ടെന്നും വിഎസ് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

Also Read-ആലപ്പാട്: എല്ലാക്കാലത്തും ഒരേ നിലപാട് സ്വീകരിക്കാനാകില്ല: മന്ത്രി ജയരാജൻ

തീരദേശ പ്രദേശമായ ആലപ്പാട്ടെ കരിമണൽ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സർക്കാർ ഇടപെട്ടിരുന്നു. സമരക്കാരുമായി ഇന്ന് ചർച്ച നടത്താനിരിക്കെയാണ് വിഎസിന്റെ പ്രതികരണമെത്തുന്നത്.

Also Read: ആലപ്പാട്: സമരക്കാരുമായി സർക്കാർ ഇന്ന് ചർച്ച നടത്തും

അതേസമയം ആലപ്പാട് ഖനനത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിച്ചു കൊണ്ടും സര്‍ക്കാരിന്റെ താല്‍പ്പര്യം സംരക്ഷിച്ചു കൊണ്ടും പ്രശ്‌നം പരിഹരിക്കുമെന്നാണ് വ്യവസായ മന്ത്രി ഇ പി ജയരാജൻ അറിയിച്ചിരിക്കുന്നത്. ഖനനം നിര്‍ത്തണമെന്ന് സമരക്കാര്‍ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഇപി ജയരാജന്റെ നേതൃത്വത്തിലാണ് സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചർച്ച നടത്തുന്നത്.

First published: January 17, 2019, 11:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading