നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ആലപ്പാട്: സമരക്കാരുമായി വ്യാഴാഴ്ച സർക്കാർ ചർച്ച നടത്തും

    ആലപ്പാട്: സമരക്കാരുമായി വ്യാഴാഴ്ച സർക്കാർ ചർച്ച നടത്തും

    സീ വാഷ് നിർത്തിവെയ്ക്കാനും തീരുമാനം

    ആലപ്പാട് കരിമണൽ ഖനനം

    ആലപ്പാട് കരിമണൽ ഖനനം

    • Last Updated :
    • Share this:
      കൊല്ലം: ആലപ്പാട് കരിമണൽ ഖനനത്തിനെതിരെ സമരം നടത്തുന്നവരുമായി സർക്കാർ ചർച്ച നടത്തും. വ്യാഴാഴ്ച വ്യവസായ മന്ത്രിയായിരിക്കും സമരക്കാരുമായി ചർച്ച നടത്തുക. സീ വാഷ് നിർത്തിവെയ്ക്കാനും തീരുമാനമായി. ആദ്യം ഉദ്യോഗസ്ഥ തലത്തിലും തുടര്‍ന്ന് ജനപ്രതിനിധികളുമായും നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തീരുമാനം.

      ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് KPCC പുനഃസംഘടന ഇല്ല


      കരിമണൽ ഖനനത്തെപറ്റി പഠിക്കാൻ വിദഗ്ത സമതിയെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. അടിയന്തരമായി റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്. ആലപ്പാട്ടെ സീ വാഷ് നിർത്തിവെയ്ക്കാൻ തീരുമാനമായെന്ന് ചവറ എംഎൽഎ എസ് വിജയൻപിള്ള ന്യൂസ് 18നോട് പറഞ്ഞു. സമരക്കാരെ ചർച്ചക്ക് വിളിച്ചത് അനുകൂല തീരുമാനമാണെന്നും സമരം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

      First published:
      )}