ആലപ്പുഴയില്‍ വാഹനപകടത്തില്‍ മൂന്നു മരണം; 11 പേര്‍ക്ക് പരുക്ക്; മരിച്ചത് കണ്ണൂര്‍ സ്വദേശികള്‍

അപകടത്തിൽപ്പെട്ടത് വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങിയ സംഘം. മരിച്ചവരിൽ പ്രതിശ്രുത വരനും

News18 Malayalam
Updated: April 26, 2019, 6:52 AM IST
ആലപ്പുഴയില്‍ വാഹനപകടത്തില്‍ മൂന്നു മരണം; 11 പേര്‍ക്ക് പരുക്ക്; മരിച്ചത് കണ്ണൂര്‍ സ്വദേശികള്‍
പ്രതീകാത്മ ചിത്രം
  • Share this:
ആലപ്പുഴ: മാരാരിക്കുളത്ത് കെഎസ്ആര്‍ടിസി ബസും ടെമ്പോ ട്രോവലറും കൂട്ടിയിടിച്ച് പ്രതിശ്രുതവരനടക്കം മൂന്ന് പേര്‍ മരിച്ചു. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത് വിവാഹ നിശ്ചയത്തിനുപോയി മടങ്ങിയ സംഘം സഞ്ചരിച്ച ടെമ്പോട്രാവലറിലാണ് ബസിടിച്ചത്.

കണ്ണൂര്‍ സ്വദേശികളായ ബിനീഷ് (30), പ്രസന്ന (48), വിജയകുമാര്‍ (30) എന്നിവരാണ് മരിച്ചത്. ബിനീഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങുകയായിരുന്നു സഘം. ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായത്. മൂന്നുപേരുടെ മൃതദേഹവും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരുക്കേറ്റവരും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Also Read: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 9 ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത

First published: April 26, 2019, 6:52 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading