നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എസ്എഫ്ഐയും ആര്‍എസ്എസും തമ്മിലെന്ത് വ്യത്യാസം'? MG സര്‍വകലാശാല പ്രശ്‌നത്തില്‍ AISF

  'എസ്എഫ്ഐയും ആര്‍എസ്എസും തമ്മിലെന്ത് വ്യത്യാസം'? MG സര്‍വകലാശാല പ്രശ്‌നത്തില്‍ AISF

  എഐഎസ്എഫ് നേതാക്കള്‍ക്കെതിരെ നടന്ന എസ്എഫ്‌ഐ ആക്രമണത്തിനെതിരെ ആലപ്പുഴ എഐഎസ്എഫ് ജില്ലാ കമ്മിറ്റി

  AISF-SFI

  AISF-SFI

  • Share this:
   ആലപ്പുഴ: എംജി സര്‍വകലാശാലയിലെ (Mahatma Gandhi University) തെരഞ്ഞെടുപ്പിനിടെ ഉണ്ടായ ആക്രമണത്തില്‍ എസ്എഫ്‌ഐക്കെതിരെ(SFI) എഐഎസ്എഫ് (AISF). വ്യാഴാഴ്ച എം ജി സര്‍വകലാശാല ക്യാമ്പസില്‍ നടന്ന സംഘര്‍ഷത്തില്‍ വനിത നേതാവ് അടക്കം നാല് എഐഎസ്എഫ് നേതാക്കള്‍ക്ക് പരിക്ക് പറ്റിയിരുന്നു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

   എസ്എഫ്‌ഐയും ആര്‍എസ്എസും തമ്മിലെന്ത് വ്യത്യാസം എന്നും സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പില്‍ എഐഎസ്എഫ് നേതാക്കള്‍ക്കെതിരെ നടന്ന എസ്എഫ്‌ഐ ആക്രമണത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തുകയാണ് ആലപ്പുഴ എഐഎസ്എഫ് ജില്ലാ കമ്മിറ്റി.

   യൂണിവേഴ്‌സിറ്റിയിലെ സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങള്‍ക്കിടെ ആണ് ഭീഷണി ഉണ്ടായത് എന്ന് നിമിഷ ആരോപിക്കുന്നു. സംഘര്‍ഷത്തിനിടെ എസ്എഫ്‌ഐ നേതാക്കള്‍ ക്രൂരമായി ആക്രമണം നടത്തി. കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ഉള്ള തെറിവിളി ആണ് നടത്തിയത്. ഇതിനിടെയാണ് ബലാത്സംഗം ചെയ്യുമെന്ന് എസ്എഫ്‌ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തിയതെന്ന് നിമിഷ ആരോപിക്കുന്നു.

   Also Read-'മാറിടത്തിൽ പിടിച്ചു, ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു,  ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി'; SFIക്കെതിരെ AISF വനിതാ നേതാവ് 

   എം ജി സര്‍വകലാശാല ക്യാംപസില്‍ ഇന്നലെ സംഘര്‍ഷങ്ങളില്‍ ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലൈംഗിക അതിക്രമത്തില്‍ വൈകാതെ പോലീസ് കേസെടുക്കും എന്നാണ് സൂചന. പട്ടികജാതി പട്ടികവര്‍ഗ അതിക്രമം നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും. ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ക്കും താന്‍ നില്‍ക്കുകയില്ല എന്നും വനിതാ നേതാവ് വ്യക്തമാക്കുന്നു.


   Also Read-SFI നേതാക്കൾ ലൈംഗികമായി പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; AISF വനിതാ നേതാവ്

   സംഭവത്തില്‍ പ്രതികരണത്തിന് എസ്എഫ്‌ഐ തയ്യാറായിട്ടില്ല. എസ്എഫ്‌ഐ നേതാക്കളായ അരുണ്‍ കെ, പ്രജിത്, അമല്‍ എന്നിവര്‍ക്കെതിരെയാണ് വനിതാ നേതാവ് പരാതിയുമായി രംഗത്ത് വന്നത്. ഇതില്‍ അരുണ്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ആണെന്നും പെണ്‍കുട്ടി വ്യക്തമാക്കി. ഏതായാലും പാര്‍ട്ടിയിലെ യുവജന സംഘടനകള്‍ക്കിടയില്‍ ഉണ്ടായ തര്‍ക്കത്തില്‍ സിപിഎം- സിപിഐ ജില്ലാ നേതൃത്വങ്ങള്‍ ചര്‍ച്ചകള്‍ നടത്തിയേക്കും.
   Published by:Jayesh Krishnan
   First published:
   )}