നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'ആലപ്പുഴ ബൈപ്പാസ് മൂന്നര വർഷം വൈകിപ്പിച്ചു'; സംസ്ഥാന സർക്കാർ മാപ്പ് പറയണമെന്ന് ഉമ്മൻചാണ്ടി

    'ആലപ്പുഴ ബൈപ്പാസ് മൂന്നര വർഷം വൈകിപ്പിച്ചു'; സംസ്ഥാന സർക്കാർ മാപ്പ് പറയണമെന്ന് ഉമ്മൻചാണ്ടി

    '2017 ഓഗസ്റ്റ് 14ന് പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണ് ആലപ്പുഴ ബൈപ്പാസ്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 30 ശതമാനം പണി നടത്തിയിട്ടാണ് 2016ല്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിൽനിന്ന് ഇറങ്ങിയത്'

    ഉമ്മൻ ചാണ്ടി

    ഉമ്മൻ ചാണ്ടി

    • Share this:
      തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും പിടിപ്പുകേടും കാരണം ആലപ്പുഴ ബൈപാസ് മൂന്നര വര്‍ഷം വൈകിയാണ് നടപ്പാക്കിയതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

      2017 ഓഗസ്റ്റ് 14ന് പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണ് ആലപ്പുഴ ബൈപ്പാസ്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 30 ശതമാനം പണി നടത്തിയിട്ടാണ് 2016ല്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിൽനിന്ന് ഇറങ്ങിയത്. സ്വന്തമായി ഒരു പദ്ധതിയുമില്ലാത്ത ഇടതുസര്‍ക്കാരിന് യു ഡി എഫിന്റെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പോലും സാധിച്ചില്ലെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.

      Also Read- ആലപ്പുഴ ബൈപ്പാസ്: 'നിതിൻ ഗഡ്കരിയുടെ ഇച്ഛാശക്തിക്കും ജി.സുധാകരൻ്റെ പ്രയത്നത്തിനുമാണ് ക്രെഡിറ്റെന്ന് സന്ദീപ് ജി വാര്യർ

      കേന്ദ്രചിലവില്‍ ദേശീയപാതയുടെ ഭാഗമായി ആലപ്പുഴ ബൈപാസ് നിര്‍മ്മിക്കാനുളള ശ്രമം അനന്തമായി നീണ്ടപ്പോഴാണ് ബൈപാസിന്റെ ചിലവ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ 50:50 ആയി വഹിക്കാമെന്ന സുപ്രധാന തീരുമാനം 2013 ഓഗസ്റ്റ് 31ന് എടുത്തത്. തുടര്‍ന്ന് 40 വർഷത്തിൽ അധികം നിര്‍ജീവമായി കിടന്ന കൊല്ലം, ആലുപ്പുഴ ബൈപാസുകള്‍ക്ക് ജീവന്‍ കിട്ടി. ഇന്ത്യയില്‍ ആദ്യമായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി തുക വിനിയോഗിച്ച്‌ ഒരു പദ്ധതി നടപ്പാക്കിയത്. ഇത് രാജ്യത്ത് പുതിയൊരു വികസന മാതൃക സൃഷ്‌ടിച്ചു. ബീച്ചിനു മുകളിലൂടെ പോകുന്ന എലിവേറ്റഡ് ഹൈവെ എന്ന പ്രത്യേകതയും ആലപ്പുഴ ബൈപാസിനുണ്ട്.

      സംസ്ഥാന വിഹിതമായി കൊല്ലത്തിന് 352 കോടിയും ആലപ്പുഴയ്ക്ക് 348.43 കോടിയും അനുവദിച്ച്‌ 2015 ഫെബ്രു 11ന് ഉത്തരവിറക്കി. 2015 മാര്‍ച്ച്‌ 16ന് പണി ആരംഭിച്ചു. 30 മാസത്തിനകം പണി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടു. പക്ഷേ മൂന്നര വര്‍ഷം വൈകിയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.

      ആലപ്പുഴ ബൈപാസ് നിര്‍മ്മാണത്തില്‍ കെ സി വേണുഗോപാല്‍ എം പി നിര്‍ണായക പങ്കുവഹിച്ചു. 50:50 എന്ന ആശയം അദ്ദേഹമാണ് ആദ്യമായി അവതരിപ്പിച്ചത്. കൊല്ലം ബൈപാസും 50:50 മാതൃകയിലാണ് നിര്‍മ്മിച്ചത്. എം പിമാരായ എന്‍ കെ പ്രേമചന്ദ്രനും എന്‍ പീതാംബര കുറുപ്പും കൊല്ലത്തിനുവേണ്ടി പ്രയത്‌നിച്ചവരാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

      നാലര പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ജനങ്ങളുടെ സ്വപ്നമായ ആലപ്പുഴ ബൈപ്പാസ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഇന്നു നാടിന് സമര്‍പ്പിച്ചത്. കേരളത്തിലെ ജനങ്ങള്‍ക്ക് ആശംസകളര്‍പ്പിക്കുന്നതായി ബൈപ്പാസ് നാടിന് സമര്‍പ്പിച്ചുകൊണ്ട് നിതിന്‍ ഗഡ്കരി പറഞ്ഞു. കേരളത്തിന്റെ അടിസ്ഥാന വികസന സൗകര്യത്തിന് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകള്‍ വൈകി കിടന്ന ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാക്കിയതിനു പിന്നില്‍ നിതിന്‍ ഗഡ്കരി ഉള്‍പ്പെടുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ഇച്ഛാ ശക്തിയാണ് എന്ന് ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. നാലര വര്‍ഷം കൊണ്ടുള്ള പിണറായി സര്‍ക്കാരിന്റെ ചാതുര്യം ആണ് ആലപ്പുഴ ബൈപാസ് പൂര്‍ത്തിയാക്കാന്‍ കാരണമെന്ന് മന്ത്രി ജി സുധാകരന്‍ ചടങ്ങില്‍ പറഞ്ഞു.
      Published by:Anuraj GR
      First published:
      )}