HOME » NEWS » Kerala » ALAPPUZHA BYPASS POLITICAL BATTLE AND CONTROVERSY INTENSIFY WITH THE INAUGURATION 2 AR TV SVJ

ആലപ്പുഴ ബൈപ്പാസ് അരനൂറ്റാണ്ടിനുശേഷം യാഥാര്‍ഥ്യമാക്കിയതിന്റെ ക്രെഡിറ്റ് ആർക്ക്? ഉദ്ഘാടനത്തിനൊപ്പം വിവാദവും മുറുകുന്നു

ബൈപ്പാസ് യാഥാര്‍ഥ്യമാക്കിയതിന്റെ ക്രെഡിറ്റ് മൂന്ന് കൂട്ടരും അവകാശപ്പെടുമ്പോഴും ഉദ്ഘാടനം നിര്‍വ്വഹിച്ച കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും പരസ്പരം അഭിനന്ദിക്കാനാണ് മുതിര്‍ന്നതെന്നതും ശ്രദ്‌ധേയമായി.

News18 Malayalam | news18-malayalam
Updated: January 28, 2021, 7:27 PM IST
ആലപ്പുഴ ബൈപ്പാസ് അരനൂറ്റാണ്ടിനുശേഷം യാഥാര്‍ഥ്യമാക്കിയതിന്റെ ക്രെഡിറ്റ് ആർക്ക്? ഉദ്ഘാടനത്തിനൊപ്പം വിവാദവും മുറുകുന്നു
Alappuzha bypass
  • Share this:
ആലപ്പുഴ ബൈപ്പാസ് യാഥാര്‍ഥ്യമായപ്പോഴും രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കുറവില്ലായിരുന്നു. ചടങ്ങില്‍ കെ.സി വേണുഗോപാലിനെ ക്ഷണിച്ചില്ലെന്നാരോപിച്ച് ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. എന്നാല്‍ ചടങ്ങില്‍ പ്രസംഗിക്കാനുള്ളവരുടെ പേര് വിളിച്ചതില്‍ വേണുഗോപാലിന്റെ പേരുമുണ്ടായിരുന്നു.പദ്ധതിയുടെ ക്രെഡിറ്റ് അവകാശപ്പെട്ട് സര്‍ക്കാരിന് പിന്നാലെ കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയതും വാക്‌പോരിന് കാരണമായി.

കെസി വേണുഗോപാലിനെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ് മാര്‍ച്ച്. ദീര്‍ഘകാലം ആലപ്പുഴ എംപി ആയിരുന്ന വേണുഗോപാല്‍ ബൈപ്പാസിനായി നടത്തിയ ഇടപെടലുകളും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെന്ന് വേണുഗോപാലും പ്രതികരിച്ചു.



കെ.സി വേണുഗോപാലിനെ ക്ഷണിച്ചില്ലെന്ന പരാതി സംബന്ധിച്ച് രാവിലെ മുതല്‍ വിവിധ നേതാക്കള്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കാനായി അവതാരകന്‍ ക്ഷണിച്ചവരില്‍ കെ. സി വേണുഗോപാലുമുണ്ടായിരുന്നു. പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്ന വിവരം വേണുഗോപാലിനെ അറിയിച്ചിരുന്നില്ല. ഉദ്ഘാടന ചടങ്ങില്‍ ആരൊക്കെ പങ്കെടുക്കണം എന്ന് തീരുമാനിച്ചത് കേന്ദ്രസര്‍ക്കാരാണെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

ബൈപ്പാസ് നാടിനു സമർപ്പിക്കുന്ന ചടങ്ങിലേക്ക് തന്നെ ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി കെ സി വേണുഗോപാൽ പറഞ്ഞു. പരിപാടിയിൽ
പങ്കെടുക്കണം എന്നാഗ്രഹിച്ചിരുന്നു. എന്ത് കൊണ്ടാണ് ക്ഷണിക്കാത്തത് എന്നറിയില്ല
.അതിൽ വിഷമം ഇല്ല. എം പി ആയ അന്ന് മുതൽ പദ്ധതിക്ക് വേണ്ടി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ആര് നിഷേധിച്ചാലും പകൽ പോലെ സത്യം ആണെന്നും കെ സി വേണുഗോപാൽ പറഞ്ഞു

ബൈപ്പാസ് പദ്ധതിയുടെ 85 ശതമാനവും പൂര്‍ത്തിയാക്കിയത് ഈ സര്‍ക്കാരാണെന്ന അവകാശവാദത്തിന് മറുപടിയുമായി രാവിലെ കേന്ദ്രമന്ത്രി വി. മുരളീധരന്‍ രംഗത്തെത്തിയിരുന്നു. ആരാണ് ബൈപ്പാസ് യാഥാര്‍ഥ്യമാക്കിയതെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞിട്ടുണ്ടെന്നായിരുന്നു ഇതിന് മന്ത്രി ജി. സുധാകരന്റ മറുപടി. ബൈപ്പാസ് യാഥാര്‍ഥ്യമാക്കിയതിന്റെ ക്രെഡിറ്റ് മൂന്ന് കൂട്ടരും അവകാശപ്പെടുമ്പോഴും ഉദ്ഘാടനം നിര്‍വ്വഹിച്ച കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും പരസ്പരം അഭിനന്ദിക്കാനാണ് മുതിര്‍ന്നതെന്നതും ശ്രദ്‌ധേയമായി.

Also Read- ആലപ്പുഴ ബൈപ്പാസ്: 'നിതിൻ ഗഡ്കരിയുടെ ഇച്ഛാശക്തിക്കും ജി.സുധാകരൻ്റെ പ്രയത്നത്തിനുമാണ് ക്രെഡിറ്റെന്ന് സന്ദീപ് ജി വാര്യർ

ഇടതുസര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും പിടിപ്പുകേടും കാരണം ആലപ്പുഴ ബൈപാസ് മൂന്നര വര്‍ഷം വൈകിയാണ് നടപ്പാക്കിയതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. 2017 ഓഗസ്റ്റ് 14ന് പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണ് ആലപ്പുഴ ബൈപ്പാസ്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 30 ശതമാനം പണി നടത്തിയിട്ടാണ് 2016ല്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിൽനിന്ന് ഇറങ്ങിയത്. സ്വന്തമായി ഒരു പദ്ധതിയുമില്ലാത്ത ഇടതുസര്‍ക്കാരിന് യു ഡി എഫിന്റെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പോലും സാധിച്ചില്ലെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.

നാലര പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ജനങ്ങളുടെ സ്വപ്നമായ ആലപ്പുഴ ബൈപ്പാസ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഇന്നു നാടിന് സമര്‍പ്പിച്ചത്. കേരളത്തിലെ ജനങ്ങള്‍ക്ക് ആശംസകളര്‍പ്പിക്കുന്നതായി ബൈപ്പാസ് നാടിന് സമര്‍പ്പിച്ചുകൊണ്ട് നിതിന്‍ ഗഡ്കരി പറഞ്ഞു. കേരളത്തിന്റെ അടിസ്ഥാന വികസന സൗകര്യത്തിന് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകള്‍ വൈകി കിടന്ന ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാക്കിയതിനു പിന്നില്‍ നിതിന്‍ ഗഡ്കരി ഉള്‍പ്പെടുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ഇച്ഛാ ശക്തിയാണ് എന്ന് ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. നാലര വര്‍ഷം കൊണ്ടുള്ള പിണറായി സര്‍ക്കാരിന്റെ ചാതുര്യം ആണ് ആലപ്പുഴ ബൈപാസ് പൂര്‍ത്തിയാക്കാന്‍ കാരണമെന്ന് മന്ത്രി ജി സുധാകരന്‍ ചടങ്ങില്‍ പറഞ്ഞു.
Published by: Anuraj GR
First published: January 28, 2021, 6:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories