ഇന്റർഫേസ് /വാർത്ത /Kerala / ദുരിതബാധിതർക്കായി സഹായം തേടി ആലപ്പുഴ കളക്ടറും സബ് കളക്ടറും

ദുരിതബാധിതർക്കായി സഹായം തേടി ആലപ്പുഴ കളക്ടറും സബ് കളക്ടറും

alp collector

alp collector

ആലപ്പുഴ സെന്‍റ് ജോസഫ് സ്കൂളിന്‍റെ ഓഡിറ്റോറിയത്തിലെ കളക്ഷൻ സെന്‍ററിൽ എത്തിക്കാനാണ് ഇരുവരും വീഡിയോയിലൂടെ അഭ്യർഥിക്കുന്നത്

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  ആലപ്പുഴ: ദുരിതബാധിതർക്കായി സഹായം അഭ്യർഥിച്ച് ആലപ്പുഴ കളക്ടർ അദീല അബ്ദുള്ളയും സബ് കളക്ടർ കൃഷ്ണ തേജയും. അവശ്യവസ്തുക്കൾ നൽകാനാണ് കളക്ടറും സബ് കളക്ടറും അഭ്യർഥിക്കുന്നത്.

  സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, ലുങ്കികൾ, സാനിട്ടറി നാപ്കിനുകൾ, ടോയ്ലറ്റ് വസ്തുക്കൾ തുടങ്ങിയവ എത്തിക്കാനാണ് ആവശ്യപ്പെടുന്നത്.

  ആലപ്പുഴ സെന്‍റ് ജോസഫ് സ്കൂളിന്‍റെ ഓഡിറ്റോറിയത്തിലെ കളക്ഷൻ സെന്‍ററിൽ എത്തിക്കാനാണ് ഇരുവരും വീഡിയോയിലൂടെ അഭ്യർഥിക്കുന്നത്.

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  ആലപ്പുഴ കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം

  പൊതുജനങ്ങൾ സഹായിക്കണം.- ക്യാമ്പിലെത്തിയിരിക്കുന്നവർക്കുള്ള അത്യാവശ്യ വസ്തുക്കളായ നൈറ്റി, ലുങ്കി, കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള സാനിട്ടറി നാപ്കിനുകൾ എന്നിവയാണ് നിലവിൽ അത്യാവശ്യമായുള്ളത്. പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവർ ഇതിനോട് സഹകരിച്ച് ആലപ്പുഴ സെന്റ ജോസഫ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ച സംഭരണ കേന്ദ്രത്തിൽ എത്തിക്കണമെന്ന് ജില്ലാകളക്ടർ & സബ്കളക്ടർ അഭ്യർത്ഥിക്കുന്നു .

  രാവിലെ 10 മുതൽ വൈകിട്ട് 7 മണി വരെ പൊതുജനങ്ങൾക്ക് ധാന്യങ്ങൾ, ഭക്ഷണ വസ്തുക്കൾ, വസ്ത്രങ്ങൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവ ഇവിടെ സംഭാവനയായി നൽകാം. ഉപയോഗിച്ചതും പഴയകിയതുമല്ലാത്തവയാണ് സ്വീകരിക്കുക. കളക്ടറേറ്റ് സീനിയർ സൂപ്രണ്ട് ബീനയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ഇതിന്റെ നടത്തിപ്പ് ചുമതല. വിശദവിവരത്തിന് ഫോൺ: 9446995385.

  First published:

  Tags: Flood in kerala, Flood kerala, Heavy rain, Heavy rain in kerala, Kerala flood, Pinarayi vijayan, Rain, Rain alert