ആലപ്പുഴ: കളപ്പുറ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രകാശിനെതിരെയാണ് പാർട്ടി നടപടി സ്വീകരിച്ചത്. രണ്ടാഴ്ച മുമ്പ് ലോക്കൽ കമ്മിറ്റി അംഗം നൽകിയ പരാതിപ്രകാരമാണ് കൊമ്മാടി ലോക്കൽ കമ്മിറ്റി ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവർ കുടുംബക്കാർ ആണെന്നാണ് വിവരം. കുടുംബപ്രശ്നങ്ങളാണ് സംഭവത്തിലേക്ക് നയിച്ചത്.
നഗ്നദൃശ്യവിവാദത്തിൽ നേരത്തെ സിപിഎം. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ പി സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. രണ്ടംഗ അന്വേഷണ കമ്മീഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പാർട്ടി നടപടി. പാർട്ടിയിലെ സഹപ്രവർത്തകരുടെ അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സോണയ്ക്കെതിരെ നടപടി.
Also Read- ആലപ്പുഴയിൽ യുവതികളുടെ അശ്ളീല വീഡിയോ ഫോണിൽ സൂക്ഷിച്ച ഏരിയാ കമ്മിറ്റി അംഗത്തെ സിപിഎം പുറത്താക്കി
രണ്ടാഴ്ച മുന്‍പാണ് നഗ്നതാ പ്രദർശനം നടത്തിയെന്ന് ആരോപിച്ച് പ്രകാശനെതിരെ പാര്‍ട്ടിക്ക് പരാതി ലഭിച്ചത്. ലോക്കൽ കമ്മിറ്റിയംഗം ലോക്കൽ കമ്മിറ്റിക്കും ഏരിയാ കമ്മിറ്റിക്കുമാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തവണയും പൊലീസിൽ പരാതി നൽകിയിരുന്നില്ല.
Also Read- ഹെൽമറ്റ് ഇല്ലാത്ത സിപിഎം നേതാവിന്റെ രോഷത്തിനിരയായ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയില്ല
കരുനാഗപ്പള്ളിയിൽ സിപിഎം ഏരിയാ കമ്മിറ്റി അംഗം എ ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ നിന്ന് വൻതോതിൽ പുകയില ഉത്പന്നങ്ങൾ പിടിച്ചിരുന്നു. തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ലഹരിയുമായി പിടിയിലായ പ്രധാന പ്രതി ഇജാസ് ഇഖ്ബാലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.