• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പള്ളിയോടങ്ങളിലും വള്ളങ്ങളിലും 18 വയസിനു താഴെയുളളവർ കയറരുത്' നിര്‍ദേശവുമായി ആലപ്പുഴ കളക്ടര്‍

'പള്ളിയോടങ്ങളിലും വള്ളങ്ങളിലും 18 വയസിനു താഴെയുളളവർ കയറരുത്' നിര്‍ദേശവുമായി ആലപ്പുഴ കളക്ടര്‍

വള്ളങ്ങളിലും പള്ളിയോടങ്ങളിലും അനുവദനീയമായ അളവില്‍ മാത്രമേ ആളുകളെ കയറ്റാവു എന്നും കളക്ടര്‍ നിര്‍ദേശം നല്‍കി

  • Last Updated :
  • Share this:
    അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞ് 2 പേര്‍ മരിച്ച സംഭവത്തിന് പിന്നാലെ പള്ളിയോടങ്ങളിലും വളളങ്ങളിലും കയറുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആലുപ്പുഴ ജില്ലാ കളക്ടര്‍. പള്ളിയോടങ്ങളിലും വള്ളങ്ങളിലും 18 വയസില്‍ താഴെയുള്ളവരെ കയറ്റരുതെന്നും തുഴച്ചിൽ, നീന്തൽ അറിയുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കാവു എന്നും കളക്ടര്‍ കൃഷ്ണ തേജ ഐഎഎസ് നിര്‍ദേശിക്കുന്നു.

    വള്ളങ്ങളിലും പള്ളിയോടങ്ങളിലും അനുവദനീയമായ അളവില്‍ മാത്രമേ ആളുകളെ കയറ്റാവു എന്നും കളക്ടര്‍ നിര്‍ദേശം നല്‍കി.

    Also Read:- Aranmula Boat Race| ആറന്മുള ഉത്രട്ടാതി വള്ളംകളി ഞായറാഴ്ച; ജലമേള രണ്ടു വർഷത്തിനു ശേഷം

    ആറന്മുള ഉതൃട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ചെന്നിത്തല പള്ളിയോടം അച്ചന്‍കോവിലാറ്റില്‍ മറിഞ്ഞ് 2 പേര്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് കളക്ടറുടെ നടപടി. ചെന്നിത്തല സ്വദേശി ആദിത്യനും ചെറുകോൽ സ്വദേശി വിനീഷുമാണ് മരിച്ചത്. കാണാതായ ചെന്നിത്തല സ്വദേശി രാഗേഷ് ഉൾപ്പെടെ രണ്ടു പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

    അപകടത്തെ കുറിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ചെങ്ങന്നൂര്‍ ആര്‍ഡിഒക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

    ആലപ്പുഴ ജില്ലാ കളക്ടറുടെ നിര്‍ദേശങ്ങള്‍

    1. പളളിയോടങ്ങളിലും വളളങ്ങളിലും അനുവദനീയമായ എണ്ണം ആളുകളെ മാത്രമേ കയറാവൂ.




    2. പള്ളിയോടങ്ങളിലും, വളളങ്ങളിലും 18 വയസ്സിനുമുകളിൽ ഉള്ളവരെ മാത്രമേ പ്രവേശിപ്പിക്കാവൂ.




    3. പ്രതിക്ഷണ സമയത്ത് പള്ളിയോടങ്ങളിലും വളളങ്ങളിലും തുഴച്ചിൽ, നീന്തൽ അറിയുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കാവു.




    4. പള്ളിയോടങ്ങളിലും വളളങ്ങളിലും കയറുന്നവരുടെ പേരും വിലാസവും സംഘാടകർ രേഖപ്പെടുത്തി സൂക്ഷിക്കണം.


    Also Read:- അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞു; രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി; രണ്ടു പേർക്കായി തിരച്ചിൽ തുടരുന്നു



    5. പളളിയോടങ്ങളിലും വളളങ്ങളിലും സഞ്ചരിക്കുന്നവർക്ക് ആവശ്യമായ സുരക്ഷാ സുരക്ഷാ ക്രമീകരണങ്ങൾ സംഘാടകർ ഉറപ്പ് വരുത്തേണ്ടതാണ്.




    6. പളളിയോടങ്ങളുടെ യാത്രയിൽ ഒരു സുരക്ഷാ ബോട്ട് അനുഗമിക്കേണ്ടതും അത് സംഘാടകർ ഉറപ്പ് വരുത്തേണ്ടതാണ്.




    7. അടിയന്തിര സാഹചര്യം നേരിടുന്നതിന് ആംബുലൻസ് ഉൾപ്പെടെയുളള മെഡിക്കൽ സംവിധാനങ്ങൾ ക്രമീകരിക്കണം.




    8. ഈ സുരക്ഷാക്രമീകരണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ ഫയർ ഓഫീസർ ഉറപ്പുവരുത്തണം.



    Published by:Arun krishna
    First published: