• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'നിങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്; എന്നുകരുതി വെള്ളത്തിൽ ചാടാനോ ചൂണ്ട ഇടാനോ പോകരുത്; ആലപ്പുഴ കളക്ടർ

'നിങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്; എന്നുകരുതി വെള്ളത്തിൽ ചാടാനോ ചൂണ്ട ഇടാനോ പോകരുത്; ആലപ്പുഴ കളക്ടർ

കുട്ടികളോട് ഒരു നിര്‍ദേശത്തിനോടൊപ്പമാണ് കളക്ടറുടെ ഉത്തരവ്.

  • Last Updated :
  • Share this:
    ആലപ്പുഴ: കലക്ടറായി നിയമിതനായ ശേഷം ആദ്യ ഉത്തരവ് പുറപ്പെടുവിച്ച് ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ. കനത്ത മഴയെത്തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുകൊണ്ടാണ് കളക്ടറുടെ ഉത്തരവ്. എന്നാൽ കുട്ടികളോട് ഒരു നിര്‍ദേശത്തിനോടൊപ്പമാണ് കളക്ടറുടെ ഉത്തരവ്.

    'നിങ്ങളുടെ സുരക്ഷ ഉറപ്പിക്കാൻ വേണ്ടി നാളെ നിങ്ങൾക്ക് ഞാൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്ന് കരുതി വെള്ളത്തിൽ ചാടാനോ ചൂണ്ട ഇടാനോ പോകരുത്' എന്നായിരുന്നു കളക്ടറുടെ നിർ‌ദേശം.

    ജില്ലയിൽ കനത്ത മഴയാണെന്നും എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണമെന്നും കളക്ടർ ആവശ്യപ്പെടുന്നു. അച്ഛനും അമ്മയും ഇല്ലെന്നു കരുതി പുറത്തേക്ക് പോകരുതെന്നും പകർച്ചവ്യാധി അടക്കം പകരുന്ന സമയമാണെന്നും കളക്ടർ ഓർമ്മപ്പെടുത്തുന്നുണ്ട്.

    അവധിയാണെന്ന് മടിപിടിച്ചിരിക്കരുതെന്നും പാഠഭാഗങ്ങള്‍ നോക്കണമെന്നും കൃത്യസമയത്ത് ഭക്ഷണം കഴിക്കണമെന്നും കളക്ടർ വിആർ കൃഷ്ണ തേജ ആവശ്യപ്പെടുന്നുണ്ട്. കനത്ത മഴയുടെ സാഹചര്യത്തിൽ ഇടുക്കി, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
    Published by:Jayesh Krishnan
    First published: