HOME » NEWS » Kerala »

മെമുവിന്റെ കോച്ചുകൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധം; കറുത്ത ബാഡ്ജ് ധരിച്ച് യാത്രക്കാർ

'ഞങ്ങൾ അറവ് മാടുകളല്ല' എന്ന പ്ലക്കാർഡുകളുമായാണ് പ്രതിഷേധിച്ചത്

News18 Malayalam | news18-malayalam
Updated: November 6, 2019, 4:37 PM IST
മെമുവിന്റെ കോച്ചുകൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധം; കറുത്ത ബാഡ്ജ് ധരിച്ച് യാത്രക്കാർ
News18 Malayalam
  • Share this:
ആലപ്പുഴ - എറണാകുളം മെമുവിന്റെ കോച്ചുകൾ വെട്ടിക്കുറച്ച നടപടിയിൽ യാത്രക്കാരുടെ പ്രതിഷേധം. രാവിലെ മുതൽ മാരാരിക്കുളം, തുറവൂർ, എഴുപുന്ന, ചേർത്തല തുടങ്ങി എല്ലാ റെയിൽവേ സ്റ്റേഷനുകളിലും യാത്രക്കാർ കറുത്ത ബാഡ്ജും 'ഞങ്ങൾ അറവ് മാടുകളല്ല' എന്ന പ്ലക്കാർഡുകളുമേന്തി പ്രതിഷേധത്തിന്റെ ഭാഗമായി.

Also Read- മാവോയിസ്റ്റ് പരിശീലനത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്; ആക്രമണ പദ്ധതിയുടെ കുറിപ്പും പുറത്ത്

യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിലിന്റെ നേതൃത്വത്തിൽ ആയിരുന്നു സൂചന സമരം. യാത്രക്കാരുടെ ബുദ്ധിമുട്ട് ഇല്ലാതാക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുക, കൂടുതൽ കോച്ച് അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.



യാത്രക്കാർ സ്റ്റേഷനിലെ പരാതി ബുക്കുകളിൽ പ്രശ്നങ്ങൾ കുറിച്ചു. യാത്രക്കാരെ പരിഗണിക്കാതെ കോച്ചുകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെയും പുതിയതായി നടപ്പിൽ വരുത്തിയ അശാസ്ത്രീയ സമയമാറ്റത്തിനെതിരെയും ട്രെയിനുകൾ വൈകുന്നതിനെതിരെയും സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം​.

First published: November 6, 2019, 12:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories