HOME » NEWS » Kerala »

ആലപ്പുഴ- എറണാകുളം മെമുവിന്റെ കോച്ചുകൾ വെട്ടിക്കുറച്ച സംഭവം: കറുത്ത ബാഡ്ജ് ധരിച്ച് യാത്രക്കാർ പ്രതിഷേധിക്കും

യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിലിന്റെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിൽ നാളെ പ്രതിഷേധ സമരം സംഘടിപ്പിക്കും

News18 Malayalam | news18-malayalam
Updated: November 5, 2019, 11:39 AM IST
ആലപ്പുഴ- എറണാകുളം മെമുവിന്റെ കോച്ചുകൾ വെട്ടിക്കുറച്ച സംഭവം: കറുത്ത ബാഡ്ജ് ധരിച്ച് യാത്രക്കാർ പ്രതിഷേധിക്കും
News18 Malayalam
  • Share this:
ആലപ്പുഴ - എറണാകുളം മെമുവിന്റെ കോച്ചുകൾ വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധം ശക്തമാക്കി റെയിൽവെ യാത്രക്കാർ. ഇതിന്റെ ഭാഗമായി ബുധനാഴ്ച യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിലിന്റെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിൽ പ്രതിഷേധ സമരം സംഘടിപ്പിക്കും. യാത്രക്കാർ കറുത്ത ബാഡ്ജ് ധരിച്ചാകും നാളെ യാത്ര ചെയ്യുക.

16 കോച്ചുകൾ ഉണ്ടായിരുന്ന മെമുവിന് ഇപ്പോൾ പതിനൊന്ന് കോച്ചുകൾ മാത്രമാണുള്ളത്. ഓഫീസ്- സ്കൂൾ സമയമായതിനാൽ ആയിരക്കണക്കിന് ആളുകളാണ് ആലപ്പുഴയിൽ നിന്നും രാവിലെ 7.25 ന് പുറപ്പെടുന്ന മെമുവിനെ ആശ്രയിക്കുന്നത്.

Also Read- മാവോയിസ്റ്റുകള്‍ക്കെതിരായ പൊലീസ് നടപടിയെ പിന്തുണച്ച് ചീഫ് സെക്രട്ടറി

തിരക്ക് മൂലം തുറവൂർ,എഴുപുന്ന,അരൂർ സ്റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാർക്ക് പലപ്പോഴും ട്രെയിനിൽ കയറാനാകാത്ത അവസ്ഥയാണെന്നും ഇവർ പറയുന്നു.യാത്രക്കാരുടെ ബുദ്ധിമുട്ട് ഇല്ലാതാക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുക, കൂടുതൽ കോച്ച് അനുവദിക്കുക, തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.

First published: November 5, 2019, 11:36 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories