• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ദുരിതപ്പെയ്ത്ത് തുടരുമ്പോൾ ആലപ്പുഴയിൽ മുന്നൊരുക്കങ്ങളുമായി സംസ്ഥാനജലഗതാഗതവകുപ്പ്

Kuttanad all set to fight back as rains wreak havoc | വീണ്ടുമൊരു പെരുമഴക്കാലം നേരിടാൻ സർവ്വ സജ്ജീകരണങ്ങളുമായി ആലപ്പുഴ

news18-malayalam
Updated: August 10, 2019, 3:40 PM IST
ദുരിതപ്പെയ്ത്ത് തുടരുമ്പോൾ ആലപ്പുഴയിൽ മുന്നൊരുക്കങ്ങളുമായി സംസ്ഥാനജലഗതാഗതവകുപ്പ്
Kuttanad all set to fight back as rains wreak havoc | വീണ്ടുമൊരു പെരുമഴക്കാലം നേരിടാൻ സർവ്വ സജ്ജീകരണങ്ങളുമായി ആലപ്പുഴ
news18-malayalam
Updated: August 10, 2019, 3:40 PM IST
വീണ്ടുമൊരു ദുരിതപ്പെയ്ത്ത് തുടരുമ്പോൾ മുൻവർഷത്തെ പ്രളയം തകർത്തെറിഞ്ഞ ആലപ്പുഴ സർവ്വസജ്ജം. സംസ്ഥാന ജലഗതാഗതവകുപ്പിന്റെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. സംസ്ഥാന ജലഗതാഗതവകുപ്പ് ഡയറക്ടർ ഷാജി നായർ മുന്നൊരുക്കങ്ങളെപ്പറ്റി വിശദമാക്കുന്നു. വകുപ്പിന്റെ ഔദ്യോഗിക തയാറെടുപ്പുകൾ ഇങ്ങനെ.

"2018 ലെ പ്രളയത്തിന് സമാനമായ രീതിയിൽ സംസ്ഥാനത്തു വീണ്ടും 2019 ൽ പ്രളയം വീണ്ടും ശക്തിപ്രാപിച്ചിരിക്കുന്നു. മുൻകാലത്തെ പോലെ ദുരിതാശ്വസപ്രവർത്തനങ്ങൾക്ക് കുട്ടനാട് മേഖലയിൽ വകുപ്പ് ശക്തമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ആലപ്പുഴ, നെടുമുടി, കാവാലം, പുളിങ്കുന്ന്, ചങ്ങനാശ്ശേരി, കോട്ടയം ഉൾപ്പടെ ഉള്ള എല്ലാ സ്റ്റേഷനിലും അടിയന്തിര സാഹചര്യം നേരിടുവാൻ സദാ സന്നദ്ദരായി ഇരിക്കണം എന്ന നിർദ്ദേശം ജീവനക്കാർക്ക് നൽകിയിട്ടുണ്ട്. സ്റ്റേഷൻമാസ്റ്റർ, ബോട്ടിലെ ജീവനക്കാർ, ഡോക്ക് ആൻഡ് റിപ്പയർ സെക്ഷൻ എന്നിവി ടങ്ങളിലെ ആരും അവധിയിൽ പോകരുത് എന്ന് സർക്കുലർ നൽകിയിട്ടുണ്ട്.

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ വെള്ളം കയറിയാൽ ഈ ഭാഗത്തുകൂടി ഉള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ റദ്ദുചെയ്‌താൽ എ.സി റോഡിൽ ഗതാഗത തടസ്സം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ആലപ്പുഴ - നെടുമുടി - പുളിങ്കുന്ന് - ചങ്ങനാശ്ശേരി സ്റ്റേഷനുകൾ ബന്ധപ്പെടുത്തി സർവീസുകൾ ചെയ്യുന്നതിനുള്ള ക്രമീകരങ്ങൾ നടത്തിയിട്ടുണ്ട്. ആലപ്പുഴ സ്റ്റേഷനിലെ കൂടാതെ വൈക്കം സ്റ്റേഷനിലെ റെസ്‌ക്യു ആംബുലൻസ് ബോട്ട് കൂടി ആലപ്പുഴയിൽ എത്തിച്ചു കുട്ടനാട് മേഖലയിൽ നിരന്തരം പെട്രോളിംഗ് നടത്തുന്നുണ്ട്. കുട്ടനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്ന സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ടി സ്ഥലങ്ങളുമായി ബദ്ധപ്പെടുത്തി സർവീസുകൾ നടത്തുന്നതിന് മേൽനിർദേശം നൽകിയിട്ടുണ്ട്. വകുപ്പിന്റെ എറണാകുളം മേഖലയിൽ പിഴല , കടമക്കുടി , വരാപ്പുഴ ഭാഗങ്ങളിൽ കിഴക്കൻ വെള്ളത്തിന്റെ വരവ് ഒഴുക്ക് ശക്മായതിന്റെ അടിസ്ഥാനത്തിൽ വകുപ്പിന്റെ 75 കപ്പാസിറ്റി 2 യാത്ര ബോട്ടും , ഒരു റെസ്‌ക്യു ആംബുലൻസ് ബോട്ട് രാത്രിയിലും , പകൽ ഒരു യാത്രാ ബോട്ടും റെസ്‌ക്യു ബോട്ടും എന്നിങ്ങനെ  ഓഗസ്റ്റ് 9 രാവിലെ മുതൽ ചെക്കിങ് സ്റ്റാഫ് ഉൾപ്പടെ നൽകിയിട്ടുണ്ട്. ഈ മേഖലകളിലും ഏതു അടിയന്തിരസാഹചര്യവും നേരിടുവാൻ സദാസന്നദ്ധരായി വകുപ്പ് ജീവനക്കാർ ഉണ്ട്.

മലബാർ മേഖലയിൽ കണ്ണൂർ അഴീക്കൽ ഭാഗത്ത് വകുപ്പിന്റെ രണ്ടു ബോട്ടുകൾ ഉണ്ട് അത്യാവശ്യഘട്ടങ്ങൾ നേരിടുവാൻ ഈ മേഖലയിലും ജീവനക്കാരും ഉദ്യോഗസ്ഥരും ജാഗരൂകരായി ഉണ്ട്."

First published: August 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...