HOME » NEWS » Kerala » ALAPPUZHA MUNICIPAL CORPORATION ORGANISE DHOOMASANDHYA AGAINST COVID

കോവിഡിനെതിരേ ആലപ്പുഴ നഗരസഭയുടെ 'ധൂമസന്ധ്യ'; ചൂർണം പുകയ്ക്കല്‍ ശാസ്ത്രീയമല്ലെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്

ആലപ്പുഴ എം പി എ എം ആരിഫും നിയുക്ത എം എല്‍ എ പി പി ചിത്തരഞ്ജനും ധൂമസന്ധ്യയുടെ ഭാഗമായി.

News18 Malayalam | news18-malayalam
Updated: May 9, 2021, 12:31 PM IST
കോവിഡിനെതിരേ ആലപ്പുഴ നഗരസഭയുടെ 'ധൂമസന്ധ്യ'; ചൂർണം പുകയ്ക്കല്‍ ശാസ്ത്രീയമല്ലെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്
News18 Malayalam
  • Share this:
ആലപ്പുഴ: അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയും വിവാദങ്ങളും നിലനില്‍ക്കെ 'ധൂമസന്ധ്യ' സംഘടിപ്പിച്ച് ആലപ്പുഴ നഗരസഭ. സർക്കാർ സ്ഥാപനമായ ഔഷധിയുടെ ആയുര്‍വേദ ഉൽപന്നമായ അപരാജിത ചൂർണം പുകച്ചാണ് നഗരസഭയിലെ അമ്പതിനായിരം വീടുകള്‍ കേന്ദ്രീകരിച്ച് ധൂമസന്ധ്യ എന്ന പരിപാടി നടന്നത്.

Also Read- 'എന്തു കൊണ്ട് ബിനീഷിന് ജാമ്യം അനുവദിക്കുന്നില്ല? ഈ മനുഷ്യന്റെ മനുഷ്യാവകാശത്തെ ആരും കാണുന്നില്ല': ഹരീഷ് പേരടി

ചൂര്‍ണം ബാക്ടീരിയകളെയും വൈറസിനെയും ചെറുക്കുമെന്നും രോഗപ്രതിരോധമുണ്ടാക്കുമെന്ന വാദത്തെ തള്ളി കേരള ശാസ്ത്ര സാഹിത്യപരിഷത്ത് രംഗത്ത് വന്നിരുന്നു. നഗരസഭയുടെ ധൂമസന്ധ്യ അശാസ്ത്രീയവും അബദ്ധവുമാണെന്നായിരുന്നു പരിഷത്തിന്റെ വാദം. ഇത്തരം മാര്‍ഗങ്ങളിലൂടെ കൊവിഡിനെയോ മറ്റേതെങ്കിലും പകര്‍ച്ചവ്യാധിയേയോ ചെറുക്കാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടനയോ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലോ കണ്ടെത്തിയിട്ടില്ല. ഇത്തരം പരിപാടി നടത്താനോ ഇതിനായി പണം മുടക്കാനോ തദ്ദേശഭരണ വകുപ്പിന്റെ ഉത്തരവുമില്ലെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

Also Read- മാസ്‌ക് ധരിക്കാത്തതിനു മര്‍ദനം: അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

ഇടതുമുന്നണിയുടെ ഭരണത്തിലുള്ള നഗരസഭയാണ് ആലപ്പുഴ. ആലപ്പുഴ എം പി എ എം ആരിഫും നിയുക്ത എം എല്‍ എ പി പി ചിത്തരഞ്ജനും ധൂമസന്ധ്യയുടെ ഭാഗമായി. കൊറോണ വൈറസിനെതിരെയല്ല അണുനശീകരണമാണ് ധൂമസന്ധ്യയിലൂടെ ലക്ഷ്യമിട്ടിരുന്നതെന്ന് നഗരസഭാ അധ്യക്ഷ സൗമ്യ രാജ് പറഞ്ഞു.

അതേസമയം, നഗരസഭയുടെനിര്‍ദേശങ്ങള്‍ പാലിക്കുന്ന ജനത്തിന് അതിലൂടെ തങ്ങള്‍ക്ക് പ്രതിരോധ ശേഷി ലഭിച്ചെന്ന തെറ്റിദ്ധാരണയുണ്ടാകുമെന്നും തെറ്റായ ആത്മവിശ്വാസം ഉണ്ടാകുമ്പോള്‍, തങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന നിലയില്‍ അതവരെ എത്തിക്കുമെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് വാർത്താക്കുറിപ്പിൽ അറിയിച്ചു. നഗരത്തിലെ കോവിഡ് പകര്‍ച്ച തീവ്രമാക്കുന്നതിന് അത് കാരണമായേക്കാം.

Also Read- 'വിരുഷ്ക'യുടെ കോവിഡ് ധനസമാഹരണം; 24 മണിക്കൂറിനുള്ളിൽ സമാഹരിച്ചത് 3.6 കോടി രൂപ
Youtube Video

Also Read- Mother's Day| 'അമ്മ എന്നാൽ ഉയിർ'; മാതൃദിനത്തിൽ അമ്മയോടുള്ള സ്നേഹം പങ്കുവെച്ച് താരങ്ങൾ

ദീപം കൊളുത്തിയും ചാണകവും ഗോമൂത്രവും ഉപയോഗിച്ചും കോവിഡിനെ തടയാമെന്ന് പറഞ്ഞ രാംദേവ് യോഗി മോദിമാര്‍ അടക്കമുള്ള സംഘപരിവാര്‍ പ്രചാരണങ്ങളെ പിന്‍പറ്റി ഒരു ഇടത് പക്ഷ നഗരസഭ അശാസ്ത്രീയതകള്‍ പ്രചരിപ്പിക്കരുത്. നാട് ഗുരുതരമായ വെല്ലുവിളി നേരിടുന്ന സന്ദര്‍ഭത്തില്‍ തികച്ചും നിരുത്തരവാദപരമായി പെരുമാറുന്ന നഗരസഭയെ തിരുത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.
Published by: Rajesh V
First published: May 9, 2021, 12:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories