ആലപ്പുഴ: ശനിയാഴ്ച നറുക്കെടുത്ത നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ(Karunya Lottery) ഒന്നാം സമ്മാനമായ 80 ലക്ഷം ലഭിച്ചത് ആലപ്പുഴയില്‍. അരൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ പുത്തന്‍വീട് ഷണ്മുഖനെ ആണ് ഭാഗ്യദേവത കടാക്ഷിച്ചത്. പ്ലാസ്റ്റിക് ഷീറ്റ് കെട്ടി മുകളില്‍ ഓടുമേഞ്ഞ കുടിലിലാണ് ഷണ്മുഖനും ഭാര്യ റീത്തയും ഇവരുടെ ആണ്മക്കളായ വൈശാഖും വിഷ്ണും മകുമകളും കഴിയുന്നത്.
അരൂരിലെ ലക്ഷ്മി ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ഷണ്മുഖന് അഞ്ച് ടിക്കറ്റുകള്‍ എടുത്തത്. ബാക്കി നാല് ടിക്കറ്റുകള്‍ക്ക് സമശ്വാസ സമ്മാനമായി 8000 രൂപ വീതം ലഭിക്കും. 13 വര്‍ഷം വര്‍ഷം മുന്‍പ് ഷണ്മുഖന്റെ മകന് വൈശാഖ് പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ഇവരുടെ വീട്ടില്‍ വൈദ്യുതി ലഭിച്ചിരുന്നില്ല.\
വെളിച്ചമില്ലാതെ പരീക്ഷയ്ക്ക് പഠിക്കില്ലെന്ന് വൈശാഖ് വാശിപിടിച്ചു. സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞ് പഞ്ചായത്ത് വീട്ട് നമ്പര്‍ ഇടാന്‍ കൂട്ടാക്കിയില്ല. ഇതോടെ കെഎസ്ഇബി കൈമലര്‍ത്തി. മകന്റെ പഠനത്തെക്കുറിച്ച് ഓര്‍ത്ത് റീത്ത അധികാരികളുടെ മുന്നില്‍ മണ്ണെണ്ണയുമായെത്തി ആത്മഹത്യയ്ക്കൊരുങ്ങി.
ഇതേ തുടര്‍ന്ന് ആലപ്പുഴ കലക്ടര്‍ വൈദ്യുതി കണക്ഷന് നല്കാന് ചേര്‍ത്തല തഹസില്‍ദാര്‍ക്ക് ഉത്തരവ് നല്കി. ഇന്ന് ജോലിക്കായി വൈശാഖും വൈഷ്ണവും ജോലിക്കായി കാത്തുനില്‍ക്കുകയാണ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.