• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മരക്കുറ്റിയിലിടിച്ച് തോണി തകര്‍ന്നു; സഹായം അഭ്യര്‍ഥിച്ച് ബിജെപി സ്ഥാനാര്‍ഥി കെഎസ് രാധാകൃഷ്ണനും സംഘവും

തോണി ഇല്ലിച്ചിറ ഭാഗത്തുവെച്ച് മരക്കുറ്റിയില്‍ ഇടിച്ച് തകരുകയായിരുന്നു

news18
Updated: April 20, 2019, 8:50 AM IST
മരക്കുറ്റിയിലിടിച്ച് തോണി തകര്‍ന്നു; സഹായം അഭ്യര്‍ഥിച്ച് ബിജെപി സ്ഥാനാര്‍ഥി കെഎസ് രാധാകൃഷ്ണനും സംഘവും
ks radhakrishnan
  • News18
  • Last Updated: April 20, 2019, 8:50 AM IST IST
  • Share this:
ആലപ്പുഴ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെഎസ് രാധാകൃഷ്ണന്‍ സഞ്ചരിച്ച തോണിയില്‍ വെള്ളം കയറി. നാട്ടുകാര്‍ മറ്റൊരു തോണിയെത്തിച്ചാണ് സ്ഥാനാര്‍ഥിയെയും ഒപ്പമുള്ളവരെയും രക്ഷിച്ചത്. തോട്ടപ്പള്ളിയില്‍ പ്രചാരണം കഴിഞ്ഞ മടങ്ങവേയാണ് സ്ഥാനാര്‍ഥിയും സംഘവും അപകടത്തില്‍പെട്ടത്.

കെഎസ് രാധാകൃഷ്ണനും സംഘവും സഞ്ചരിച്ച തോണി ഇല്ലിച്ചിറ ഭാഗത്തുവെച്ച് മരക്കുറ്റിയില്‍ ഇടിച്ച് തകരുകയായിരുന്നു. വെള്ളം കയറിയതോടെ തോണി താണു തുടങ്ങി. തുണിയും തടിക്കഷണവും ഉപയോഗിച്ച് പൊട്ടല്‍ അടച്ച് വള്ളം രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് കുട്ടനാടന്‍ രീതിയില്‍ കൂകിവിളിച്ചു സഹായത്തിന് അഭ്യര്‍ഥിക്കുകയായിരുന്നു.

Also Read: പ്രചാരണം അന്തിമ ഘട്ടത്തിലേക്ക്; രാഹുലിന് വോട്ടഭ്യര്‍ത്ഥിക്കാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍

നാട്ടുകാരനായ രാജേന്ദ്രന്‍ മറ്റൊരു തോണിയില്‍ എത്തി സ്ഥാനാര്‍ഥിയേയും ഒപ്പമുണ്ടായിരുന്നവരെയും രക്ഷിച്ചു കരക്കെത്തിച്ചു. ഇല്ലിച്ചിറയില്‍ പാലം നിര്‍മ്മിക്കണമെന്ന ആവശ്യം മാറി വന്ന സര്‍ക്കാരുകള്‍ അവഗണിച്ചുവെന്ന് പിന്നീട് ബിജെപി നേതാക്കള്‍ പറഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 20, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍