തുടക്കം മുതൽ പങ്കുവച്ച വിജയ പ്രതീക്ഷകൾ യാഥാർഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. വർഷങ്ങളായി ഇടതിനോട് ചേർന്ന് നിന്ന മണ്ഡലം ഇത്തവണ
മാറി ചിന്തിക്കുന്നതിന് പിന്നിൽ പ്രവർത്തകരുടെ കഠിനാധ്വാനമാണെന്നും രമ്യ പ്രതികരിച്ചു. വോട്ടെണ്ണലിന്റെ എല്ലാ ഘട്ടങ്ങളിലും വ്യക്തമായ ഭൂരിപക്ഷം നിലനിർത്തിയ മികവും രമ്യയുടെ വിജയത്തിളക്കത്തിന്റെ മാറ്റ് കൂടുന്നു. ഇതിനായി ഒപ്പം നിന്ന ആലത്തൂരിലെ വോട്ടർമാരോട് ഹൃദയത്തിൽ തൊട്ട് നന്ദി പറയുകയാണ് രമ്യ. ന്യൂസ് 18 മലയാളത്തിന് നൽകിയ
പ്രത്യേക അഭിമുഖം.
പരിഭവമില്ല...
പ്രചാരണ സമയത്ത് നിരവധി സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്നു രമ്യയ്ക്ക്. സോഷ്യൽ മീഡിയ
വളരെ സൂഷ്മമായി പ്രവർത്തിക്കുന്ന കാലഘട്ടമാണെന്നും എല്ലാം ജനങ്ങൾ കണുകയും വിലയിരുത്തുകയും
ചെയ്യുന്നതിനാൽ അത്തരം ആക്രമണങ്ങൾ നടത്തിയവരോട് പരിഭവമില്ലെന്നാണ് രമ്യ പറയുന്നത്.
"ജനപ്രതിനിധിയുടെ അളവുകോൽ എപ്പോഴും ജനങ്ങളുടെ കൈകളിലാണ്. അത് മനസിലാക്കി വേണം
എല്ലാവരും പ്രവർത്തിക്കേണ്ടത്. മറ്റുള്ളവരെ ബഹുമാനിച്ചാണ് ഞാൻ പ്രവർത്തിക്കുന്നത്. അതാണ് പാർട്ടി
പഠിപ്പിച്ചതും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ജയിച്ചപ്പോഴും പ്രവർത്തിച്ചപ്പോഴുമെല്ലാം ഈ ബഹുമാനം നില
നിർത്തിരുന്നു. ഇത്തരം ആക്രമണങ്ങൾക്ക് ജനങ്ങളാണ് മറുപടി നൽകുക. അതിൽ ആരോടും പരിഭവമില്ല".
പ്രവർത്തനങ്ങൾ..
പ്രവർത്തനങ്ങൾ ജനങ്ങളുടെ ആഗ്രഹ പ്രകാരമാണ് നടത്തുക. അവർക്ക് ചെയ്ത് കൊടുക്കാൻ സാധിക്കുന്ന സഹായങ്ങളെല്ലാം അവർക്കൊപ്പം നിന്ന് തന്നെ ചെയ്യും. നിലവിൽ പ്രളയ സമയത്ത്
ഉണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് പ്രത്യേക പാലങ്ങൾ നിർമ്മിക്കുന്നതിനുമെല്ലാം പരിഗണന നൽകുന്നുണ്ട്.
പെങ്ങളൂട്ടി...
"പ്രചാരണത്തിലും പ്രതിസന്ധികളിലുമെല്ലാം എന്നോടൊപ്പം നിന്നവരാണ് ആലത്തൂരുകാർ. രാഷ്ട്രീയ
ജീവിതത്തിൽ ഒപ്പം നിന്നവരും വളരെയധികം സഹായിച്ചു. ഷാഫി പറമ്പിൽ തുടങ്ങി വെച്ച പെങ്ങളൂട്ടി ഹാഷ്
ടാഗാണ് പിന്നീട് ജനങ്ങൾ ഏറ്റെടുത്തത്. എവിടെ ചെന്നാലും പെങ്ങളൂട്ടി എന്നുള്ള വിളി ഉണ്ടായി. അത് നൽകിയ
പ്രചോദനവും സന്തോഷവും പറഞ്ഞറിയിക്കാനാവില്ല. തുടർന്നും എല്ലാവരുടേയും പെങ്ങളൂട്ടിയായി തന്നെ
പ്രവർത്തിക്കുമെന്ന് തന്നെയാണ് ഉറപ്പ് നൽകാനുള്ളത്."
പെൺകരുത്ത്...
രാഷ്ട്രീയത്തിലേക്ക് എന്നല്ല എല്ലാ മേഖലകളിലേക്കും സ്ത്രീകൾ കടന്ന് വരണമെന്നാണ് ആഗ്രഹമെന്ന് രമ്യ
ഹരിദാസ് മനസ്സ് തുറന്നു. ആത്മവിശ്വാസം മാത്രം ഉണ്ടായാൽ പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവ്
തനിയെ ഉണ്ടാകുമെന്നും രമ്യ പറയുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.