• HOME
  • »
  • NEWS
  • »
  • kerala
  • »
  • മദ്യ വിൽപന: വെർച്വൽ ക്യൂവിനുള്ള സാധ്യത തേടി വെബ്കോ

മദ്യ വിൽപന: വെർച്വൽ ക്യൂവിനുള്ള സാധ്യത തേടി വെബ്കോ

വെര്‍ച്വല്‍ ക്യൂവുമായി ബന്ധപ്പെട്ട് ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാൻ സ്റ്റാര്‍ട്ട് അപ്പുകളില്‍നിന്നും സ്റ്റാര്‍ട്ട്അപ് മിഷന്‍ വഴി അപേക്ഷ ക്ഷണിച്ചിട്ടുമുണ്ട്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: ലോക്ക് ഡൗൺ തീരുന്ന മുറയ്ക്ക് സംസ്ഥാനത്ത് മദ്യ വിൽപന ഓൺലൈനാക്കുന്നതിനുള്ള സാധ്യത പരിശോധിച്ച് ബിവറേജസ് കോർപറേഷൻ. ഇതിനായി വെർച്വൽ ക്യൂ സംവിധാനമോ ഓൺലൈൻ ടോക്കണോ ഏർപ്പെടുത്താൻ ബെവ്കോ പൊലീസിന്റെയും സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെയും സഹായം തേടി.

    ശബരിമലയിൽ ഉൾപ്പെടെ വെര്‍ച്വല്‍ ക്യൂ സംവിധാനം വിജയകരമായി നടപ്പിലാക്കിയ സാഹചര്യത്തിലാണ് പൊലീസിന്റെ സഹായം തേടിയത്. വെര്‍ച്വല്‍ ക്യൂവുമായി ബന്ധപ്പെട്ട് ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാൻ സ്റ്റാര്‍ട്ട് അപ്പുകളില്‍നിന്നും സ്റ്റാര്‍ട്ട്അപ് മിഷന്‍ വഴി അപേക്ഷ ക്ഷണിച്ചിട്ടുമുണ്ട്. ബെവ്‌കോ എം.ഡി. ജി. സ്പര്‍ജന്‍ കുമാറിന്റെ നിര്‍ദേശപ്രകാരമാണ് സ്റ്റാർട്ടപ്പ് മിഷന്റെ നടപടി. ആപ്ലിക്കേഷന്‍ തയ്യാറാക്കാന്‍ നിലവിൽ 29 സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ താല്‍പര്യപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
    TRENDING:ഹലോ ഉസ്മാനാണോ.... ട്രോളുകളിൽ നിറഞ്ഞു നിന്ന ഉസ്മാൻ നാട്ടിലെത്തി [NEWS]എവിടെ എ സമ്പത്ത്? ഡൽഹിയിൽ നിന്നും നാട്ടിലേക്ക് പറന്ന സമ്പത്തിനെ വിളിച്ചുണർത്തി യൂത്ത് കോൺഗ്രസ് [NEWS]ഒ.എൽ.എക്സ് തട്ടിപ്പ്; ഉത്തരേന്ത്യൻ സംഘം കേരളത്തിലും; തൃ​ശൂ​ർ സ്വ​ദേ​ശി​ക്ക്​ നഷ്ടമായത് 15,000 രൂ​പ​ [NEWS]
    പിൻകോ‍ഡ് അനുസരിച്ച് ഔട്ട്ലെറ്റുകളുടെ വിവരം ആപ്ലിക്കേഷൻ ഉൾപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.  ഒരാൾക്ക് അഞ്ച് ദിവസത്തിൽ ഒരിക്കൽ മാത്രമെ മദ്യം നൽകൂ. ടോക്കണിലെ ക്യൂആര്‍ കോഡ് ബവ്‌റിജസ് ഷോപ്പില്‍ സ്‌കാന്‍ ചെയ്തശേഷം മദ്യം നല്‍കും.സ്മാര്‍ട്ട് ഫോണില്ലാത്തവര്‍ക്ക് എസ്എംഎസ് സംവിധാനത്തിലൂടെ മദ്യം ലഭ്യമാക്കുന്നതിനെ കുറിച്ചും ആലോച്ക്കുന്നുണ്ട്.

    267 ഷോപ്പുകളാണ് ബവ്‌കോയ്ക്കുള്ളത്. ഒരു ദിവസം ശരാശരി 7 ലക്ഷം പേരാണ് ബവ്‌കോ ഷോപ്പുകളിലെത്തുന്നത്. തിരക്കുള്ള ദിവസങ്ങളില്‍ ഇത് 10.5 ലക്ഷം വരെയെത്തും. ഒരുദിവസം ശരാശരി 40 കോടിരൂപയുടെ കച്ചവടമാണ് നടക്കുന്നത്.

    മദ്യ വിൽപനയ്ക്ക് ഓൺലൈൻ സംവിധാനങ്ങൾ ആലോചിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതിയും നിർദ്ദേശിച്ചിരുന്നു.

    Published by:Aneesh Anirudhan
    First published: