കുടിയന്മാർ പ്ലീസ് വെയിറ്റ്... വ്യാഴാഴ്ചയും മദ്യം വീട്ടിൽ എത്തില്ല

സംസ്ഥാനത്ത് ഇതുവരെ മദ്യം ആവശ്യപ്പെട്ട് ഡോക്ടർമാരുടെ കുറിപ്പുമായി എത്തിയിരിക്കുന്നത് അൻപതോളം പേരാണ്.

News18 Malayalam | news18
Updated: April 1, 2020, 10:51 PM IST
കുടിയന്മാർ പ്ലീസ് വെയിറ്റ്... വ്യാഴാഴ്ചയും മദ്യം വീട്ടിൽ എത്തില്ല
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: April 1, 2020, 10:51 PM IST
  • Share this:
കൊച്ചി: മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റുണ്ടെങ്കിൽ മൂന്ന് ലിറ്റർ മദ്യം വീടുകളിൽ എത്തിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. തത്വത്തിൽ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തെങ്കിലും നടപ്പാക്കുന്നതിൽ ഒട്ടേറെ പ്രായോഗിക പ്രശ്നങ്ങളുണ്ട്.

അബ്കാരി നിയമം അനുസരിച്ച് വീടുകളിൽ മദ്യം എത്തിക്കാൻ വ്യവസ്ഥയില്ല. മാത്രമല്ല ലൈസൻസുള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കടകൾക്കും മാത്രമേ ബിവറേജസ് കോർപ്പറേഷന്റെ വെയർ ഹൗസുകളിൽ നിന്നും മദ്യം നൽകുകയുള്ളൂ. ഡോക്ടറുമാരുടെ സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് ലൈസൻസ് ഇല്ലാത്തതിനാൽ ഗോഡൗണിൽ നിന്ന് മദ്യം എങ്ങനെ നൽകാൻ കഴിയും എന്നതാണ് പ്രശ്നം.

You may also like:'കൊറോണ വൈറസ് കാലത്തെ നേതൃത്വം': സ്ഥിതിവിവര കണക്കുകളുമായി വൈറൽ ട്വിറ്റർ ത്രെഡ്‍ [NEWS]സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് 30 വയസുകാരനും പോസിറ്റീവ് [NEWS]കോവിഡ് തോറ്റു: മരണമുഖത്തു നിന്നും ബ്രയാൻ നീൽ ജീവിതത്തിലേക്ക് തിരിച്ചെത്തി‍ [NEWS]

ബിവറേജസ് കോർപ്പറേഷന്റെ ഗോഡൗണിൽ നിന്ന് മദ്യം പുറത്തു പോകുമ്പോൾ ഒരു വാഹനത്തിന് 1500 രൂപ നിരക്കിൽ പെർമിറ്റ് ഫീസ് എക്സൈസിന് നൽകണം. പുതിയ ഉത്തരവിൽ ഇത് ആര് നൽകുമെന്ന് പറയുന്നില്ല. എം.ആർ.പിയിലും താഴെയുള്ള വിലയ്ക്കാണ് വെയർഹൗസുകളിൽ നിന്ന് മദ്യം നൽകുന്നത്.

വീടുകളിൽ മദ്യം എത്തിക്കുമ്പോൾ എം.ആർ.പി അനുസരിച്ചുള്ള തുക ഈടാക്കണമോ എന്നും വ്യക്തമാക്കുന്നില്ല. മദ്യവുമായി ബിവറേജസ് കോർപ്പറേഷനിലെ ജീവനക്കാർ വീടുകളിൽ എത്തുമ്പോൾ വീടുകളിലെ മറ്റുള്ളവരുടെ പ്രതികരണം എന്താകുമെന്നും ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ട്.

ഡോക്ടർമാരുടെ സർട്ടിഫിക്കറ്റുമായി എക്സൈസ് റേഞ്ച് ഓഫീസിൽ അപേക്ഷ നൽകുന്നവർക്കാണ് മദ്യം നൽകുകയെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. റം, ബ്രാൻഡി എന്നിവയുടെ ഏറ്റവും വിലകുറഞ്ഞ മദ്യം മാത്രമേ നൽകുകയുള്ളൂ. ഇതിന് നൂറുരൂപ സർവ്വീസ് ചാർജായി ഈടാക്കും.

സർക്കാർ ഉത്തരവിട്ടെങ്കിലും അബ്കാരി നിയമത്തിലെ ചട്ടങ്ങൾക്ക് വിരുദ്ധമായ നടപടി കോടതിയിൽ ചോദ്യം ചെയ്തേക്കുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ പേടി. നിയമവിരുദ്ധമായി മദ്യം നൽകിയ എക്സൈസ് ഉദ്യോഗസ്ഥനായിരിക്കും അവസാനം പെട്ടുപോകുക. സംസ്ഥാനത്ത് ഇതുവരെ മദ്യം ആവശ്യപ്പെട്ട് ഡോക്ടർമാരുടെ കുറിപ്പുമായി എത്തിയിരിക്കുന്നത് അൻപതോളം പേരാണ്.
First published: April 1, 2020, 10:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading