കോട്ടയം: മഴ വീണ്ടും ശക്തമായതോടെ കോട്ടയം പൂഞ്ഞാര്‍ മേഖലയിലെ ഉരുള്‍പൊട്ടല്‍ സാധ്യതാ കേന്ദ്രങ്ങളില്‍ കനത്ത ജാഗ്രത. ഉരുള്‍പൊട്ടല്‍ സാധ്യത മുന്നില്‍ക്കണ്ട് നാല് പഞ്ചായത്തുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. പതിനഞ്ചാം തീയതി വരെ ജാഗ്രത തുടരാനാണ് നിര്‍ദേശം.
മലപ്പുറത്തും വയനാട്ടിലും വലിയ ദുരന്തങ്ങള്‍ ഉണ്ടായതോടെയാണ് ഉരുള്‍പൊട്ടല്‍ സാധ്യതാ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നത്. കോട്ടയം ജില്ലയിലെ തീക്കോയി, കൂട്ടിക്കല്‍, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളിലെ മലയോര മേഖലകളില്‍ ഉള്ളവരെ ഒഴിപ്പിക്കാന്‍ നടപടിയായി. ഇവിടങ്ങളില്‍ പ്രത്യേക ദുരിതാശ്വാസക്യാംപുകള്‍ തുറന്നു.
ശക്തമായ മഴയാണെന്നും ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് ദുരിതാശ്വാസ ക്യാംപുകൾ തുറന്നതായും സ്ഥലം എംഎൽഎ പി.സി. ജോർജ് പറഞ്ഞു. ഒഴിയാന്‍ തയ്യാറാകാത്തവരെയും ഒഴിപ്പിച്ചു, എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒരുമിച്ച് ഇടപെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
Kerala Rain Live: ആശങ്കയായി വീണ്ടും മഴ കനക്കുന്നു; കാലവര്‍ഷക്കെടുതിയില്‍ മരണം 88
കുമരകം അടക്കം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ ദുരിതം തുടരുകയാണ്. മഴ തുടരുന്നതിനിടയിലും ജലനിരപ്പ് നേരിയ തോതില്‍ താഴ്ന്നിട്ടുണ്ട്. കഴിഞ്ഞ രാത്രി മഴ പെയ്തില്ലെങ്കിലും രാവിലെ രണ്ടു മണിക്കൂര്‍ ജില്ലയില്‍ തുടര്‍ച്ചയായി മഴ പെയ്തു. 26000ഓളം പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. കോട്ടയം കുമരകം വഴി ചേര്‍ത്തലക്കുള്ള ബസ് സര്‍വീസുകള്‍ കെഎസ്ആര്‍ടിസി പുനരാരംഭിച്ചു. പതിനഞ്ചാം തീയതി വരെ ജില്ലയില്‍ ജാഗ്രത തുടരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.