• HOME
  • »
  • NEWS
  • »
  • kerala
  • »
  • സൂര്യാഘാതം: സംസ്ഥാനത്തെ 10 ജില്ലകളിൽ അതീവ ജാഗ്രത നിർദേശം

സൂര്യാഘാതം: സംസ്ഥാനത്തെ 10 ജില്ലകളിൽ അതീവ ജാഗ്രത നിർദേശം

ചൊവ്വാഴ്ച വരെ കനത്ത ചൂട് തുടരും. 25 ,26 തീയതികളിൽ താപനില നാല് ഡിഗ്രി വരെ ഉയരാനിടയുണ്ട്

സൂര്യാതപം

സൂര്യാതപം

  • Last Updated :
  • Share this:
    തിരുവനന്തപുരം: സൂര്യാഘാതം മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് അതീവ ജാഗ്രത നിർദേശം. പത്തു ജില്ലകളിൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാമെന്നാണ് മുന്നറിയിപ്പ്.

    തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ സൂര്യാഘാത മുന്നറിയിപ്പുണ്ട്. ഇവിടങ്ങളിൽ താപനില ശരാശരിയിൽ നിന്ന് 3 ഡിഗ്രിവരെ ഉയർന്നേക്കും. ചൊവ്വാഴ്ച വരെ കനത്ത ചൂട് തുടരും. 25 ,26 തീയതികളിൽ താപനില നാല് ഡിഗ്രി വരെ ഉയരാനിടയുണ്ട്.

    Also read: വയനാട് കടുവയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്ക്

    പാലക്കാട് താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തി. എൽനിനോ പ്രതിഭാസത്തിനു ഉള്ള സാധ്യത 70 ശതമാനം ഉയർന്നു. പൊതുജനങ്ങൾ രാവിലെ 11 മുതൽ മൂന്നുമണി വരെ എങ്കിലും സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും കരുതണം. മുന്നറിയിപ്പ് അവഗണിക്കരുതെന്നും കാലാവസ്ഥാ കേന്ദ്രം കര്‍ശനമായി ഓര്‍മ്മിപ്പിക്കുന്നു.

    തൊഴിൽ മേഖലയിൽ കൊണ്ടുവന്ന സമയ ക്രമീകരണങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിയ അറിയിപ്പുകളും കൃത്യമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്. തിരുവനന്തപുരം കാരോട് സ്വദേശി കരുണാകരന്റെ മരണം സൂര്യാഘാതം മൂലമാണെന്ന് സംശയമുണ്ട്. കരുണാകരനെ വയലിൽ നിന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്.
    First published: