കോഴിക്കോട്: കക്കയം ഡാം അല്‍പ്പസമയത്തിനുള്ളില്‍ മൂന്ന് അടി വരെ തുറക്കും. നിലവില്‍ 45 സെന്റീമീറ്ററാണ് ഡാം തുറന്നിരിക്കുന്നത്. വലിയ അളവില്‍ വെള്ളം വരാന്‍ സാധ്യതയുള്ളതുകൊണ്ട് തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഡാം തുറക്കുന്നത്. നേരത്തെ വടകര വിലങ്ങാടുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നുവീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായിരുന്നു. ഇവിടെ നാലുപേരെ കാണാതായതാണ് റിപ്പോര്‍ട്ട്. ഫയര്‍ഫോഴ്സിനും തഹസീല്‍ദാര്‍ക്കും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം സ്ഥലത്തെത്താന്‍ കഴിയാതിരുന്നത് രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു.
കേരളത്തിൽ വ്യാപകമായി അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴ ലഭിക്കുവാനുള്ള സാധ്യതയുണ്ട്. പകൽ സമയത്ത് ഇടിമിന്നലോട് കൂടി പെയ്യുന്ന അതിശക്തമായ മഴയുടെ ശക്തി രാത്രിയോട് കൂടി കുറഞ്ഞുവരാനുള്ള സാധ്യതയാണുള്ളത്. ശക്തി കുറഞ്ഞാലും മലയോര മേഖലയിൽ മഴ കേന്ദ്രീകരിക്കാനാണ് സാധ്യത.
ഉത്തരേന്ത്യയിലൂടെ ഗുജറാത്തിലേക്ക് നീങ്ങുന്ന ന്യൂനമർദം ശക്തി കുറഞ്ഞു വരുന്നു. വടക്കൻ കേരളത്തിൽ അതിശക്തമായ കാറ്റിനും മഴക്കുമുള്ള സാധ്യത നിലനിൽക്കുന്നു. പകൽ സമയത്ത് തെക്കൻ ജില്ലകളിലും മഴ ശക്തമാകാനുള്ള സാധ്യതയാണുള്ളത്. സംസ്ഥാനത്തുടനീളം ശക്തമായ കാറ്റ് തുടരും. കടൽ പ്രക്ഷുബ്ധമാകുവാനും ഉയർന്ന തിരമാലക്കുമുള്ള സാധ്യതയുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.