• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഉഷ്ണതരംഗം: സംസ്ഥാനത്ത് ജാഗ്രത; മുൻകരുതൽ സ്വീകരിക്കാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം

ഉഷ്ണതരംഗം: സംസ്ഥാനത്ത് ജാഗ്രത; മുൻകരുതൽ സ്വീകരിക്കാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം

ഉഷ്ണതരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രത. ചൂട് കനക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ ആരോഗ്യമന്ത്രി ഡിഎംഒ മാർക്ക് നിർദ്ദേശം നൽകി.

സൂര്യാതപം

സൂര്യാതപം

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഉഷ്ണതരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രത. ചൂട് കനക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ ആരോഗ്യമന്ത്രി ഡിഎംഒ മാർക്ക് നിർദ്ദേശം നൽകി. മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തി. തൊഴില്‍ സമയക്രമീകരണം പാലിക്കുന്നുണ്ടോയെന്നറിയാന്‍ തൊഴിലിടങ്ങളില്‍ പരിശോധന നടത്തുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ പറഞ്ഞു.

    ഈ മാസം ഏഴുവരെ ഉഷ്ണതരംഗത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് അതീവജാഗ്രതാ നിര്‍ദേശം. കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് ജില്ലയിലടക്കം ശരാശരിയില്‍ നിന്ന് 3 ഡിഗ്രിയില്‍ കൂടുതല്‍ താപനില ഉയര്‍ന്നിരുന്നു. 11 മുതല്‍ മൂന്നുമണി വരെ നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക, നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കരുതുക തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചു.

    കോളേജ് ക്യാംപസിൽ റേസിംഗ്: ആറു വിദ്യാർത്ഥികൾ പൊലീസ് കസ്റ്റഡിയിൽ

    ചൂട് കനക്കുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് മുൻകരുതൽ സ്വീകരിക്കാൻ ആരോഗ്യമന്ത്രി ഡിഎംഒ മാർക്ക് നിർദ്ദേശം നൽകി. പകർച്ചവ്യാധികൾക്ക് എതിരെ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്. ഉഷ്ണതരംഗ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ നേരിട്ട് വെയില്‍ കൊണ്ടുള്ള ജോലികളുടെ സമയക്രമം മാറ്റിയിട്ടുണ്ട്.

    മുന്‍കരുതല്‍ നടപടികളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി.

    First published: