ഇന്റർഫേസ് /വാർത്ത /Kerala / 'ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ പുരോഗതി സര്‍ക്കാര്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തണം'; സഹോദരന്‍ വീണ്ടും സര്‍ക്കാരിനെ സമീപിച്ചു

'ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ പുരോഗതി സര്‍ക്കാര്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തണം'; സഹോദരന്‍ വീണ്ടും സര്‍ക്കാരിനെ സമീപിച്ചു

അടുത്ത ബന്ധുക്കളുടെ നിലപാടുകള്‍ കാരണം ഉമ്മന്‍ചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ കിട്ടുന്നില്ലെന്ന് സഹോദരന്‍ അലക്‌സ് ചാണ്ടി

അടുത്ത ബന്ധുക്കളുടെ നിലപാടുകള്‍ കാരണം ഉമ്മന്‍ചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ കിട്ടുന്നില്ലെന്ന് സഹോദരന്‍ അലക്‌സ് ചാണ്ടി

അടുത്ത ബന്ധുക്കളുടെ നിലപാടുകള്‍ കാരണം ഉമ്മന്‍ചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ കിട്ടുന്നില്ലെന്ന് സഹോദരന്‍ അലക്‌സ് ചാണ്ടി

  • Share this:

കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ പുരോഗതി സര്‍ക്കാര്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തണമെന്നാവശ്യപ്പെട്ട് സഹോദരന്‍ അലക്‌സ് ചാണ്ടി. ബാംഗ്ലൂര്‍ എച്ച് സി ജി ആശുപത്രിയുമായി സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് ബന്ധപ്പെടണം എന്ന് അലക്‌സ് ആവശ്യപ്പെട്ടു. അടുത്ത ബന്ധുക്കളുടെ നിലപാടുകള്‍ കാരണം ഉമ്മന്‍ചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ കിട്ടുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

അര്‍ബുദ രോഗബാധിതനാണ് ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിക്ക് കുടുംബം കൃത്യമായ ചികിത്സ നല്‍കുന്നില്ലെന്ന് വിവാദമുയര്‍ന്നിരുന്നു. ഫെബ്രുവരി 12നാണ് വിദഗ്ധ ചികിത്സക്കായി ഉമ്മന്‍ചാണ്ടി ബെംഗളുരുവിലേക്ക് പോയത്.

Also Read-‘ഉമ്മൻചാണ്ടിക്ക് നൽകുന്നത് ആയുർവേദ ചികിത്സ; 2015ൽ രോഗം കണ്ടുപിടിച്ചിട്ടും മകനും ഭാര്യയും ചികിത്സ നിഷേധിച്ചു’: ആരോപണവുമായി സഹോദരൻ അലക്സ് ചാണ്ടി

ന്യൂമോണിയ ബാധിച്ച് നെയ്യാറ്റിന്‍കരയിലെ നിംസില്‍ അഡ്മിറ്റ് ചെയ്തു. തുടര്‍ന്ന് ശ്വാസകോശത്തിലെ അണുബാധ പൂര്‍ണമായി മാറിയതിനെ തുടര്‍ന്നാണ്ഗ ബെംഗളൂരുവിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റിയത്. 2015ല്‍ രോഗം കണ്ടുപിടിച്ചിട്ടും ചികിത്സ നിഷേധിച്ചത് മകന്‍ ചാണ്ടിയും ഉമ്മനും ഭാര്യ മറിയാമ്മയുമാണെന്നും സഹോദരന്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

Also Read-ഉമ്മൻചാണ്ടിയുടെ വീഡിയോ പുറത്തിറക്കിയത് ഗതികേട് കൊണ്ടെന്ന് മകൻ ചാണ്ടി ഉമ്മൻ

ജര്‍മനിയില്‍ വിദഗ്ധ ചികിത്സയ്ക്ക് പോയിട്ടും ശരിയായ രീതിയില്‍ ചികിത്സ നടത്താന്‍ ഇവര്‍ സമ്മതിച്ചില്ലെന്നും സഹോദരന്‍ പറഞ്ഞിരുന്നു. ന്യൂയോര്‍ക്കില്‍ ചികിത്സയ്ക്കായി പോയപ്പോള്‍ അവിടെവച്ചു ചികിത്സ നിഷേധിച്ചത് മകനും ഭാര്യയും ആണെന്നും അദ്ദേഹം ആരോപിച്ചിരുന്നു

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Chandy Oommen, Kerala government, Oommen Chandy